Header 1 vadesheri (working)

ഭാഗ്യനിധി നിക്ഷേപ പ്രകാരമുള്ള തുക നൽകിയില്ല, സഹകരണ ബാങ്കിനെതിരെ ഉപഭോക്തൃ കോടതി

Above Post Pazhidam (working)

തൃശൂർ : ഭാഗ്യനിധി നിക്ഷേപ പ്രകാരമുള്ള തുക നൽകാതിരുന്ന സർവ്വീസ് സഹകരണ ബാങ്കിനെതിരെ ഉപഭോക്തൃ കോടതി വിധി.ചിയ്യാരം വലിയ കോരപ്പത്ത് വീട്ടിൽ വരദ നന്ദകുമാർ ഫയൽ ചെയ്ത ഹർജിയിലാണ് നടത്തറ ഫാർമേർസ് സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. വരദ നന്ദകുമാറിൻ്റെ പേരിൽ പിതാവ് നന്ദകുമാർ ഭാഗ്യ നിധി നിക്ഷേപ പദ്ധതി പ്രകാരം 1999 സെപ്റ്റംബർ 1ന് 5000 രൂപ നിക്ഷേപിച്ചിരുന്നു. 2019 സെപ്റ്റംബർ 1ന് കാലാവധി തികയുമ്പോൾ 80,000 രൂപ നല്കാമെന്നായിരുന്നു ബാങ്കിന്റെ വാഗ്ദാനം

First Paragraph Rugmini Regency (working)

എന്നാൽ കാലാവധി കഴിഞ്ഞപ്പോൾ പണം നൽകാൻ സർവ്വീസ് സഹകരണ ബാങ്ക് തയ്യാറായില്ല . തുടർന്നു് ഉപ ഭോക്തൃ കോടതിയിൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു വാഗ്ദാനം ചെയ്ത സംഖ്യ നിഷേധിച്ച സർവ്വീസ് സഹകരണ ബാങ്കിൻ്റെ നടപടി സേവനത്തിലെ വീഴ്ചയാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു മെമ്പർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി വാഗ്ദാനപ്രകാരമുള്ള 80000 രൂപയും ആയതിനു് കാലാവധി തികഞ്ഞ തിയ്യതി മുതൽ 9 % പലിശയും ചിലവിലേക്ക് 3000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി