Header 1 = sarovaram
Above Pot

ഗുരുവായൂരിൽ പഴകിയ പ്രസാദ വിതരണം ,പുനഃപരിശോധന നടത്തും : ദേവസ്വം ചെയർമാൻ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പഴകിയ പ്രസാദം വിതരണം ചെയ്യുന്നതിൽ പുനഃ പരിശോധന നടത്തുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഭരണ സമിതിയാണ് നെയ്പായസം ടിന്നിലാക്കി വിതരണം ചെയ്യാൻ ആരംഭിച്ചത് . 15 ദിവസത്തെ കാലാവധി ഉള്ള പായസമെന്ന് അവകാശപ്പെട്ടതാണ് ടിന്നിലാക്കി വിതരണം ചെയ്തു വന്നിരുന്നത് . എന്നാൽ രണ്ടു ദിവസം ആകുമ്പോഴേക്കും നെയ്പായസം ഉപയോഗ ശൂന്യമായിവരുന്നതായി ഭക്തർ പരാതിയുമായി രംഗത്ത് എത്തിയിരുന്നു , നേരത്തെ അന്നന്നത്തെ പ്രസാദമാണ് ഗുരുവായൂരിൽ വിതരണം ചെയ്തിരുന്നത് . ക്ഷേത്രത്തിൽ നടത്തിയ ദേവ പ്രശ്‌നത്തിൽ പോലും പുതിയ പ്രസാദം മാത്രമെ ഭക്തർക്കായി നൽകാൻ പാടുള്ളൂ എന്ന് ദേവജ്ഞർ നിർദേശിച്ചിരുന്നു . ദേവജ്ഞരുടെ നിർദേശം പോലും കാറ്റിൽ പറത്തിയാണ് കഴിഞ്ഞ ഭരണ സമിതി പഴയ പ്രസാദ വിതരണവുമായി മുന്നോട്ട് പോയത്


. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ഏപ്രിൽ 1 മുതൽ മെയ് 31 വരെ ദർശന സമയം കൂട്ടും . മുതിർന്ന പൗരന്മാർക്ക് അനുവദിച്ചിരുന്ന പ്രത്യേക ക്യൂ നാളെ മുതൽ പുന:സ്ഥാപിക്കാനും തീരുമാനിച്ചു. ദിവസവും ഉച്ചപൂജ കഴിഞ്ഞ് അടക്കുന്ന ക്ഷേത്രനട ഉച്ചതിരിഞ്ഞ് 4.30നാണ് തുറക്കാറ്. ഏപ്രിൽ ഒന്ന് മുതൽ 3.30ന് തുറക്കും. ഇങ്ങിനെ ഒരു മണിക്കൂർ അധിക സമയം ലഭിക്കുന്നതിനാൽ കൂടുതൽ ഭക്തർക്ക് ദർശനം നടത്താനാകും. മണ്ഡലകാലത്ത് 3.30നാണ് നട തുറക്കാറ്. വൈശാഖവും അവധിക്കാലവും കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇനി എല്ലാ വർഷവും ഇതേ സമയത്ത് ഒരു മണിക്കൂർ നേരത്തെ നട തുറക്കും. കൊവിഡിനെ തുടർന്ന് നിറുത്തിയ മുതിർന്ന പൗരന്മാർക്കുള്ള പ്രത്യക ക്യൂവാണ് മാളെ മുതൽ പുനരാരംഭിക്കുന്നത്. നേരത്തെ അനുവദിച്ച സ്ഥലത്തും സമയത്തുമാകും ക്യൂ സൗകര്യം ഉണ്ടാകുക.

Astrologer

ദേവസ്വം നിർമിച്ച വേദപാഠശാല പ്രവർത്തന ക്ഷമമാക്കുന്നതിനെ കുറിച്ച് പരിശോധന നടത്തി നടപടി എടുക്കും . ദേവസ്വത്തിന് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കൂടുതൽ പരിഗണന നൽകിയാണ് പ്രഥമ ബജറ്റ് അവതിപ്പിച്ചത്. ദേവസ്വത്തിന് കീഴിലുള്ള ശ്രീകൃഷ്ണ കോളേജ് യൂണിവേഴ്‌സിറ്റി തലത്തിലേക്ക് ഉയർത്താൻ നടുപടി സ്വീകരിക്കും. പടിഞ്ഞാറെനടപ്പുരയിൽ സ്ഥല സൗകര്യം വർദ്ധിപ്പിക്കും. നടപന്തലുകൾക്ക് മുകളിൽ സോളാർ പാനൽ ഘടിപ്പിച്ച് ദേവസ്വത്തിന്റെ മുഴുവൻ സ്ഥാപനങ്ങളിലേക്കും സൗരോർജ വൈദ്യൂതിയെത്തിക്കും. ഇതോടെ, കെ.എസ്.ഇ.ബി. ബിൽതുക ഇനത്തിൽ മാസത്തിൽ ലക്ഷങ്ങൾ ലാഭിക്കാനാകും. കാലങ്ങളായി നടപ്പിലാക്കാൻ കഴിയാതെ പോയ മാസ്റ്റർപ്ലാൻ നടപ്പിലാക്കുമെന്നും ദേവസ്വം ചെയർമാൻ പറഞ്ഞു.

ക്ഷേത്ര കുളത്തിന്റെ കരയിൽ കൂട്ടിയിട്ടുള്ള കേട് വന്ന ചരക്കുകൾ ഉരുക്കി പുതിയ ചരക്കുകൾ നിർമിക്കും, കോടികൾ ചിലവഴിച്ചു നിർമിച്ച ബഹു നില വാഹന പാർക്കിങ്ങ് സമുച്ചയത്തിലെ മുഴുവൻ സ്ഥലത്തും പാർക്കിങ്ങിനായി അനുവദിക്കും ഇവിടെ കമ്പ്യൂട്ടർ നിയന്ത്രിത പാർക്കിങ് ഏർപ്പെടുത്താൻ ഉള്ള നടപടിയിലാണ് ദേവസ്വം എന്ന് അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ അറിയിച്ചു . ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഭരണസമിതിയംഗം ചെങ്ങറ സുരേന്ദ്രൻ, എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Vadasheri Footer