Header 1 vadesheri (working)

നവവരനെ ചേറ്റുവ കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Above Post Pazhidam (working)

ചാവക്കാട് : വിവാഹം കഴിഞ്ഞ് പിറ്റെ ദിവസം മുതൽ കാണാതായ നവവരനെ ചേറ്റുവ കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരൻ്റെ മകൻ ധീരജ് (37) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരോട്ടിച്ചാൽ പഴവള്ളം സ്വദേശി നീതുവിനെ കഴിഞ്ഞ ഞായറാഴ്ച്ചയാണ് ധീരജ് വിവാഹം കഴിച്ചത്.

First Paragraph Rugmini Regency (working)

തിങ്കളാഴ്ച്ച മനക്കൊടിയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് മരോട്ടിച്ചാലിൽ നിന്നും സ്കൂട്ടറിൽ പോയ ഇയാൾ വൈകീട്ടും വീട്ടിലെത്തിയിട്ടില്ല. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ ഒല്ലൂർ പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു. ചൊവാഴ്ച്ച ചേറ്റുവ കായലിൽ രാവിലെ 10.15 മണിയോടെ മൽസ്യ തൊഴിലാളികളുടെ വലയിലാണ് മൃതദേഹം കൂടുങ്ങിയത്. മുതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.

Second Paragraph  Amabdi Hadicrafts (working)