Post Header (woking) vadesheri

കല്ലാർകുട്ടി ഡാമിൽ ചാടി മരിച്ച അച്ഛന്റെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.

Above Post Pazhidam (working)

ഇ​ടു​ക്കി: അ​ടി​മാ​ലി ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ൽ കാ​ണാ​താ​യ പി​താ​വി​ന്‍റെ​യും മ​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ ബി​നീ​ഷ് (45), മ​ക​ൾ പാ​ർ​വ​തി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും ഡാ​മി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് ഇ​രു​വ​രെ​യും പാ​മ്പാ​ടി​യി​ൽ നി​ന്നും കാ​ണാ​താ​യ​ത്. പി​ന്നീ​ട് വീ​ട്ടു​കാ​ർ പ​ല സ്ഥ​ല​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. വൈ​കി​ട്ടോ​ടെ പോ​ലീ​സ് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. പോ​ലീ​സ് ബി​നീ​ഷി​ന്‍റെ മൊ​ബൈ​ൽ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ടി​മാ​ലി പ​രി​സ​ര​ത്ത് ഇ​വ​ർ എ​ത്തി​യെ​ന്ന് മ​ന​സി​ലാ​യി. തു​ട​ർ​ന്ന് അ​ടി​മാ​ലി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ രാ​ത്രി എ​ട്ടോ​ടെ ക​ല്ലാ​ർ​കൂ​ട്ടി പാ​ല​ത്തി​ന​ടു​ത്ത് ബൈ​ക്ക് ക​ണ്ടെ​ത്തി. പി​ന്നീ​ട് ഇ​ന്ന് രാ​വി​ലെ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ്കൂ​ബാ ടീ​മും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

Ambiswami restaurant

ക്രിമിനൽ പശ്ചാത്തലമുള്ള ആൺസുഹൃത്തുമായുള്ള മകളുടെ ബന്ധം അറിഞ്ഞതുമുതൽ മാനസീകമായി തകർന്നു.വല്ലാതെ ലാളിച്ചും സ്നേഹിച്ചും വളർത്തിയിട്ടും ഗതികെട്ട ജീവിതത്തിലേക്ക് അവൾ എത്തിപ്പെടുമോ എന്നുള്ള ആശങ്ക ബിനീഷിനെ എത്തിച്ചത് ഭ്രാന്തിന്റെ വക്കിൽ. കൂട്ട ആത്മഹത്യക്ക് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ സ്വപ്നം തകർത്ത മകളെയും ഒപ്പം കൂട്ടി ജീവത്യാഗം.പാമ്പാടി ചെമ്പൻകുഴി കരുവിക്കാട്ടിൽ ബീനീഷിന്റെയും മകളുടെയും ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ കാര്യ-കാരണങ്ങളെക്കുറിച്ച് പൊലീസ് നൽകുന്ന സൂചന ഇതാണ്.

Second Paragraph  Rugmini (working)

4 വർഷത്തോളമായി ബനീഷിന്റെ മകൾ പാർവ്വതി ചുങ്കം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു.പലവട്ടം ഈ ബന്ധം തുടരരുതെന്ന് ബിനീഷ് വിലക്കിയിട്ടും ഫലമുണ്ടായില്ല.ഇതിൽ ബനീഷിന് കടുത്ത മാനസീക വിഷമം നേരിട്ടിരുന്നു. മകളിലായിരുന്നു ബിനീഷിന്റെ പ്രതീക്ഷ മുഴുവനും. പറ്റാവുന്നിടത്തോളം പഠിപ്പിച്ച് നല്ല നിലയിൽ മകളെ എത്തിക്കുന്നത് സ്വപ്നം കണ്ടായിരുന്നു ബിനീഷിന്റെ ജീവിതം.യാതൊരു ദുസ്വഭാവങ്ങളും ഇല്ലാത്ത ബീനീഷ് കഠിനാദ്ധ്വാനിയും നാട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം പ്രിയങ്കരമായിരുന്നു. മരപ്പണിയിൽ നിന്നുള്ള വരുമാനം കൊണ്ട് വീട്ടിൽ ഭേദപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനും ബനീഷ് ശ്രദ്ധിച്ചിരുന്നു.

Third paragraph

വളരെ വർഷങ്ങളായി ബജെപി പ്രവർത്തനായിരുന്നു. നിലവിൽ ബിജെപി മീനടം പഞ്ചായത്ത് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. താൻ എന്തൊക്കെ ചെയ്താലും മകൾ ആൺസുഹൃത്തുമായുള്ള അടുപ്പം അവസാനിപ്പിക്കില്ലന്ന് അടുത്തദിവസങ്ങളിൽ ബനീഷിന് വ്യക്തമായിരുന്നു. തുടർന്നാണ് കൂടുംബം ഒന്നടങ്കം ഇല്ലാതാവുന്ന സാഹചര്യം സൃഷ്ടിക്കാൻ ആലോചിച്ചത്. ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകാത്തതിനാലാണ് മകളെ തന്ത്രത്തിൽ യാത്രയിൽ കൂട്ടി ,തനിക്കൊപ്പം മകളുടെയും ജീവിതം അവസാനിപ്പിക്കുന്ന നിലയിലേക്ക് ബിനീഷ് കാര്യങ്ങളെത്തിച്ചത്.

വെള്ളിയാഴ്ച വീട്ടിൽ ഇതെച്ചൊല്ലി വഴക്കുണ്ടായി എന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ ശനിയാഴ്ച വിനീഷ് ശാന്തനായിട്ടാണ് കാണപ്പെട്ടത്. മകളോട് കൂടുതൽ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഞായ്റാഴ്ച യാത്രയ്ക്കിറങ്ങിയത് തന്നെ മകളോടുള്ള വഴക്ക് തീർക്കുക എന്ന ലക്ഷ്യത്തിനാണെന്ന് ബിനീഷ് വരുത്തി തീർക്കുകയും ചെയ്.തിരുന്നു. ഭാര്യ ദിവ്യയും ബിജെപിയുടെ സജീവപ്രവർത്തകയാണ്. മകൻ വിഷ്ണു.