Header 1 vadesheri (working)

ജെബിമേത്തർ കോൺഗ്രസ് രാജ്യസഭ സ്ഥാനാർഥി

Above Post Pazhidam (working)

ന്യൂഡൽഹി : ഏറെ അനിശ്ചിതത്തിനൊടുവിൽ കോൺഗ്രസ് രാജ്യ സഭ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബിമേത്തറെ യാണ് കോൺഗ്രസ് പ്രഖ്യാപിച്ചത് .ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എ. എൽ.എൽ.ബി യും കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കോൺസ്റ്റിട്യൂഷണൽ ലോയിൽ എൽ.എൽ.എം നേടിയിട്ടുണ്ട്.

First Paragraph Rugmini Regency (working)

മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ അഡ്വ.നളിനി ചിദംബരത്തിന്റെ കൂടെ 2005 മുതൽ 2008 വരെ മദ്രാസ്, ബാംഗ്ലൂർ ഹൈദരബാദ് ഹൈക്കോടതികളിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്തു.ഇപ്പോൾ മുൻ അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണി,അഡ്വ. സുമതി ദണ്ഡപാണി, എന്നിവരോടൊപ്പവും പ്രാക്ടീസ് ചെയ്തുവരികയാണ്


പിതാവ് കെ എം. ഐ. മേത്തർ മുൻ കെ പി. സി. സി ജനറൽ സെക്രട്ടറിയും ആദ്യകാല യൂത്ത് കോൺഗ്രസ് നേതാവുമായിരുന്നു. 1957 ൽ പ്രഥമ ഇ.എം.എസ്‌ മന്ത്രിസഭക്കെതിരെ ആന്ധ്ര അരി കുംഭകോണം പുറത്ത് കൊണ്ട് വന്ന് മുൾ മുനയിൽ നിർത്തിയ മുൻ കെ.പി.സി.സി അധ്യക്ഷൻ ടി.ഒ ബാവയുടെ കൊച്ചു മകൾ ആയ ജെബി ആലുവ നഗര സഭ വൈസ് ചെയർ മാൻ കൂടിയാണ് . 2010, 2015, 2020 വർഷങ്ങളിൽ നഗര സഭ തെരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്

Second Paragraph  Amabdi Hadicrafts (working)