Post Header (woking) vadesheri

ആറാട്ടുപുഴ പൂരത്തിനിടെ കൊമ്പന്മാർ കൊമ്പ് കോർത്തു.

Above Post Pazhidam (working)

തൃശൂർ : ആറാട്ടുപുഴ പൂരത്തിനിടെ കൊമ്പന്മാർ കൊമ്പ് കോർത്തു. ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാൻ നിർത്തിയിരുന്ന ആനകളിൽ ഒരാന ഇടഞ്ഞ് മറ്റൊരാനയെ കുത്തി. സംഭവം കണ്ട് നാട്ടുകാർ ചിതറിയോടി കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു. രാവിലെ മന്ദാരം കടവിലാണ് സംഭവം.ആനകള്‍ പെട്ടെന്ന് ശാന്തരായതോടെ വൻ അപകടമാണ് ഒഴിവായത്.

Ambiswami restaurant

ആനകളുടെ പരാക്രമം കണ്ട് ആറാട്ടിനെത്തിയ സ്ത്രീകളടക്കമുള്ള നിരവധി പേർ ചിതറിയോടി. ഇതിനിടയിലാണ് റോഡിൽ നിന്നും രണ്ട് പേർ താഴേക്ക് വീണത്. ഇവരെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. ആനകൾ ഇടഞ്ഞതോടെ ആറാട്ട് എഴുന്നള്ളിപ്പ് അൽപ്പം നേരം വൈകിയാണ് നടത്തിയത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്പി. ബാബു.ടി. തോമസന്‍റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തുണ്ടായിരുന്നു