Header 1 vadesheri (working)

വസ്തു തർക്കത്തെ തുടർന്ന് പിതൃ സഹോദരന് നേരെ വധ ശ്രമം ,യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : വസ്തു തർക്കത്തെ തുടർന്ന് പിതൃ സഹോദരനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ . മണത്തല സിദ്ധിഖ് പള്ളിക്ക് സമീപം തെരുവത്ത് പരേതനായ മൊയ്തുവിന്റെ മകൻ ശിഹാബി 40നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത് . ശിഹാബിന്റെ പിതൃ സഹോദരൻ മമ്മിയൂർ തെരുവത്ത് വീട്ടിൽ ബദറുദീനാണ് 58 വെട്ടേറ്റത് ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് എടക്കഴിയൂർ സ്വദേശി അമ്പലത്ത് വീട്ടിൽ 60 വയസുള്ള അലിക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു

First Paragraph Rugmini Regency (working)

തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് .ബദറുദീന്റെ സ്ഥലത്തില്ക്കുള്ള വഴിയേ ചൊല്ലി ഷിഹാബുമായി തർക്കത്തിൽ ആയിരുന്നു. ഇതിനിടയിലാണ് സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ കൂടിയായ ബദറുദ്ധീന് വെട്ടേറ്റത് .പരിക്കേറ്റ ഇരുവരെയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു