Above Pot

പിടിയിലായ വിനോയ് ചന്ദ്രൻ കൂടുതൽ അധ്യാപികമാരെ ദുരുപയോഗിക്കാൻ ശ്രമിച്ചു

കോട്ടയം: പിഎഫ് ലോൺ അനുവദിക്കാൻ അധ്യാപികയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ച സംസ്ഥാന നോഡൽ ഓഫീസർ വിനോയ് ചന്ദ്രനെതിരെ വിജിലൻസിന് കൂടുതൽ തെളിവുകൾ കിട്ടി. ഔദ്യോഗിക ആവശ്യത്തിന് സമീപിച്ച അധ്യാപികമാരെയെല്ലാം ദുരുപയോഗിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ വിനോയിയുടെ ഫോണിൽ നിന്ന് വിജിലൻസ് ശേഖരിച്ചു.

First Paragraph  728-90

ഗെയിൻ പിഎഫ് വിഹിതം രേഖപ്പെടുത്തുന്നതിലെ അപാകതയാണ് ഇയാൾ മുതലെടുത്തതെന്നും അന്വേഷണത്തിൽ വ്യക്തമായി. കണ്ണൂര്‍ സ്വദേശിയും ഗെയ്ന്‍ പി. എഫ് സംസ്ഥാന നോഡല്‍ ഓഫിസറുമായ ആര്‍.വിനോയ് ചന്ദ്രന്‍ എന്‍ജിഒ യൂണിയന്റെ പ്രധാന നേതാവാണ്. 41 വയസുകാരനായ ഇയാള്‍ ഗവ. എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ പി. എഫ്(ഗെയ്ന്‍) സംസ്ഥാന നോഡല്‍ ഓഫിസറുടെ പദവിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്‍.ജി.ഒ യൂണിയന്റെ പ്രധാന നേതാവായിരുന്നു. സംഘടനാ കരുത്തിലാണ് നോഡല്‍ ഓഫീസര്‍ പദവിയില്‍ ഇയാള്‍ എത്തിയത്. വിവാദത്തെ തുടര്‍ന്ന് എന്‍ജിഒ യൂണിയനില്‍ നിന്ന് ഇയാളെ പുറത്താക്കി. എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി ഭാനുപ്രകാശ് ആണ് പുറത്താക്കിയത്

Second Paragraph (saravana bhavan

ഗവൺമെന്‍റ് എയിഡഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊവിഡന്‍റ് ഫണ്ട് രേഖപ്പെടുത്തുന്നതിലെ അപാകതയാണ് വിനോയിയെ പോലുള്ള ഉദ്യോഗസ്ഥർക്ക് അധികാര ദുർവിനിയോഗത്തിന് വളമായത്. ശന്പളത്തിൽ നിന്ന് പിഎഫ് വിഹിതം പിടിച്ചെങ്കിലും ക്രഡിറ്റിൽ കൃത്യമായി രേഖപ്പെടുത്തിയില്ല. കുട്ടികളുടെ കുറവ് കാരണം ജോലി നഷ്ടപ്പെട്ടശേഷം അധ്യാപക ബാങ്ക് വഴി നിയമനം കിട്ടിയവരാണ് കൂടുതലും ഇത്തരം സാങ്കേതിക തടസം നേരിട്ടത്. പരാതിക്കാരിയായ അധ്യാപിക ഇങ്ങനെയെത്തിയതാണ്.

പിഎഫിൽ സമാന പ്രശ്നം നേരിടുന്ന നൂറ്റി അറുപതോളം അധ്യാപികമാരുണ്ട്. ഇവരിൽ പലരും ഗെയിൻ പിഎഫ് നോഡൽ ഓഫീസർ എന്ന നിലയിൽ വിനോയിയെ സമീപിച്ചിരുന്നു. ഇവരോടെല്ലാം വിനോയ് അശ്ലീല ചാറ്റ് നടത്തിയതിന്‍റേയും ലൈംഗിക താൽപര്യങ്ങൾ കാണിച്ചതിന്‍റേയും ഫോൺ രേഖകൾ അന്വേഷണസംഘത്തിന് കിട്ടി. ദുരനുഭവം നേരിട്ട മറ്റൊരു അധ്യാപിക വിനോയിക്കെതിരെ സമൂഹമാധ്യമത്തിൽ പരസ്യമായി പ്രതികരിച്ചെന്നും വിജിലൻസ് കണ്ടെത്തി.

വിനോയ് പണമിടപാട് നടത്തിയോയെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിൽ മനപൂർവ്വം കാലതാമസം വരുത്തിയോയെന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് കോട്ടയത്തെ ഹോട്ടലിൽ നിന്ന് വിനോയ് പിടിയിലായത്.

ഇട്ടിരിക്കുന്ന ഷര്‍ട്ട് മുഷിഞ്ഞതിനാല്‍ വരുമ്ബോള്‍ തനിക്ക് 44 അളവുള്ള ഷര്‍ട്ടും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് ഈ കാര്യം കോട്ടയം കോരത്തോട് സ്വദേശിനിയായ അദ്ധ്യാപികയും കുടുംബവും വിജിലന്‍സ് ഇന്റലിജന്‍സിന് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് വിജിലന്‍സ് തന്നെയാണ് ഇവര്‍ക്ക് 44 അളവിലുള്ള ഷര്‍ട്ടുവാങ്ങി ഫിനോഫ്തലീന്‍ പുരട്ടി നല്‍കി ഹോട്ടല്‍ മുറിയിലേക്ക് അയക്കുന്നത്. ഇയാള്‍ ഷര്‍ട്ടുവാങ്ങിച്ചയുടന്‍ വിജിലന്‍സ് സംഘം മുറിയില്‍ കയറി പിടികൂടി.

.

.