ഒടുവിൽ രാമുകാര്യാട്ടിന് ചേറ്റുവയിൽ സ്മാരകം ഉയരുന്നു

ഗുരുവായൂർ: സംസ്ഥാന ബജറ്റില്‍ ഗുരുവായൂരിന് 332 കോടി രൂപയുടെ വകയിരുത്തലുകള്‍ നടത്തിയതായി എം എൽ എ എൻ കെ അക്ബർ അറിയിച്ചു എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ ചേറ്റുവയിൽ രാമു കാര്യാട്ട് സ്മാരക സിനിമ തിയറ്റർ നിർമ്മിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചു. നിർമാണ പ്രവർത്തികൾ ഈ സാമ്പത്തിക വര്ഷം തന്നെ ആരംഭിക്കും. പുന്നയൂർക്കുളംപഞ്ചായത്തിൽ കടൽഭിത്തി നിർമ്മാണത്തിന് 4.25 കോടി രൂപയും,എങ്ങണ്ടിയൂർപഞ്ചായത്തിലെ മീൻകടവ്, മനപ്പാട്, മുറ്റികായൽ എന്നിവയുടെ സമീപത്തുള്ള വെസ്റ്റ് കോസ്റ്റ് കനാലിന്റെ പാർശ്വഭിത്തി നിർമാണത്തിന് 1.45 കോടി രൂപയും ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട് .

അതെ സമയം സംസ്ഥാന സർക്കാരിന്റെ ധന സ്ഥിതി അനുസരിച്ചു നടപ്പാക്കേണ്ട പദ്ധതികൾ ആയി മണ്ഡലത്തിലെ പ്രധാന റോഡുകളായ ഗുരുവായൂർ-ആൽത്തറ-പൊന്നാനി റോഡ് വീതി കൂട്ടുന്നതിന് 6 കോടി രൂപയും, BC ഓവർലെ പ്രവർത്തികൾക്ക് 7 കോടി രൂപയും, ചാവക്കാട്-വടക്കാഞ്ചേരി റോഡ് വീതി കൂട്ടുന്നതിന് 40 കോടി രൂപയും, ചാവക്കാട്-വടക്കാഞ്ചേരി റോഡ് പുണരുദ്ധാരണത്തിനു 3 കോടി രൂപയും വകയിരുത്തിയിട്ടുണ്ട് .

ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ പാലംകടവിൽ ചേറ്റുവ പുഴയുടെ പാർശ്വഭിത്തി നിർമാണത്തിന് 1 കോടി രൂപയും ,
ചാവക്കാട് ബ്ലാങ്ങാട് ഫിഷറീസ് ടവർ നിർമാണത്തിന് 20കോടി രൂപയും, കാളമനക്കായൽ, കുണ്ടൂർക്കടവ് തോട് എന്നിവയിൽ ഡീസെൽറ്റേഷൻ പ്രവർത്തികൾക്കായി 5 കോടി രൂപയും ബഡ്ജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട് .

ഗുരുവായൂർ ദേവസ്വം സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ 25 കോടി, ഗുരുവായൂർ മമ്മിയൂർ ജംഗ്ഷനിൽ ഫ്ലൈഓവർ 50 കോടി
പുതിയ ചാവക്കാട് താലൂക്ക് ആശുപത്രി കെട്ടിട നിർമാണം (നബാർഡ്) 25 കോടി,ചാവക്കാട് പോലീസ് സ്റ്റേഷൻ & ക്വാർട്ടേഴ്‌സ് കെട്ടിടം 25 കോടി, ചാവക്കാട് കോടതിക്ക് പുതിയ കെട്ടിടം 36 കോടി, ചാവക്കാട് സബ്ജയിലിന് പുതിയ കെട്ടിട നിർമാണം 3 .15 കോടി ,ചാവക്കാട്പി ഡബ്ലിയു ഡി റസ്റ്റ്‌ ഹൗസ് പുതിയ കെട്ടിടം നിർമാണത്തിന് 25 കോടി രൂപയും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ഗുരുവായൂർ പൈതൃക ടൂറിസം പദ്ധതിക്കായി 50 കോടി രൂപയും, ചാവക്കാട് ബീച് ടൂറിസം രണ്ടാംഘട്ട വികസനത്തിനായി സ്ഥലമെറ്റെടുപ്പ് ഉൾപ്പെടെ 20 കോടി രൂപയും ബഡ്ജറ്റിൽ ഉൾപെട്ടിട്ടുണ്ട്.