Header 1 vadesheri (working)

ബാലുശ്ശേരിയിൽ കമിതാക്കളെ ഒരേ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Above Post Pazhidam (working)

കോഴിക്കോട് : ബാലുശ്ശേരി കരുമല ചൂരക്കണ്ടി മലമുകളിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ പരേതനായ അനിൽ കുമാറിന്റെ മകൻ അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്റെ മകൾ ശ്രീലക്ഷ്മി (15) എന്നിവരെയാണ് ഇന്നു പുലർച്ചയോടെ മലമുകളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

First Paragraph Rugmini Regency (working)

താമരശ്ശേരി കോരങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ ശ്രീലക്ഷ്മിയെ ഇന്നലെ വൈകിട്ട് മുതൽ കാണാതാവുകയായിരുന്നു. കോരങ്ങാട് ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിനവ്. മരക്കൊമ്പിൽ തൂക്കിയിട്ട ഷാളിന്റെ രണ്ടറ്റത്തായാണു ഇരുവരും തൂങ്ങിമരിച്ചത് .

അകന്ന ബന്ധുക്കളായ അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തുകയുണ്ടായി. പൊലീസ് പരിശോധനകൾക്കു ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അഭിനവിന്റെ അമ്മ വത്സല. സഹോദരങ്ങൾ അഭിനന്ദ്, അഭിനാഥ്. ശ്രീലക്ഷ്മിയുടെ അമ്മ ബീന. സഹോദരൻ: വൈഷ്ണവ്.

Second Paragraph  Amabdi Hadicrafts (working)