ഗുരുവായൂർ ഉത്സവം, ഗുരുവായൂരപ്പൻ ജനപഥത്തിലേക്ക് എഴുന്നള്ളി
ഗുരുവായൂർ : ഗുരുവായൂർ ഉത്സവം ഒൻപതാം ദിവസം ഭഗവാൻ ജനപഥത്തിലേക്ക് എഴുന്നള്ളി. വൈകീട്ടത്തെ ദീപാരാധനക്ക് ശേഷം ഭഗവാന്‍ തന്റെ പ്രജകളെ കാണാന്‍ ഗ്രാമപ്രദക്ഷിണത്തിനായി എഴുന്നള്ളിയത്. ശാന്തിയേറ്റ കീഴ് ശാന്തി മുളമംഗലം ഇല്ലത്തെ ചൈതന്യൻ നമ്പൂതിരിയാണ് കൊടിമരത്തറക്ക് സമീപത്ത് വെച്ച് ഭഗവാന് ദീപാരാധന നടത്തിയത് .
. ദീപാരാധനക്ക് ശേഷം പുറത്തേക്കെഴുന്നെള്ളിയ ഗുരുവായൂരപ്പനെ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഭരണ സമിതി അംഗം അഡ്വ കെ വി മോഹന കൃഷ്ണൻ , ക്ഷേത്രം ഡി എ മനോജ് കുമാർ തുടങ്ങിയവർ ചേർന്ന് നിറ പറ വെച്ച് സ്വീകരിച്ചു . അവിൽ മലർ നെല്ല് അരി ശർക്കര , പഞ്ചസാര എന്നീ ദ്രവ്യങ്ങൾ ഉപയോഗിച്ചാണ് പറ വെച്ചത്
ഭഗവാന്റെ തങ്കതിടമ്പ്, സ്വര്‍ണ്ണകോലത്തില്‍ കൊമ്പൻ ഗുരുവായൂർ ഇന്ദ്ര സെൻ ശിരസിൽ ഏറ്റു വാങ്ങി പറ്റാനകളായി ഗോകുലുംവിഷ്ണുവും ഗോപി കൃഷ്ണനും അണി നിരന്നു .മേളത്തിന്റെ അകമ്പടിയോടെ , ആയുധമേന്തിയ ദേവസ്വം കൃഷ്ണനാട്ടം കളിയിലെ കലാകാരന്‍ മാരും, ആലവട്ടം , തഴ , സൂര്യമറ എന്നിവ എഴുന്നള്ളിപ്പിന് മാറ്റു കൂട്ടി .പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ നടന്ന മേളത്തിന് തിരുവല്ല രാധാകൃഷ്ണൻ, കോട്ടപ്പടി സന്തോഷ് മാരാർ തുടങ്ങിയവർ ഉരുട്ട് ചെണ്ടയിലും. തലോർ പീതാംഭരൻ, മുതുവറ അനിയൻകുട്ടി തുടങ്ങിയവർ വലംതലയിലും, തോന്നൂർക്കര നാരായണൻ കുട്ടി, തെച്ചിയിൽ ഷണ്മുകൻ തുടങ്ങിയവർ ഇലതാളത്തിലും, വളപ്പായ നന്ദനൻ, ചിറ്റാട സേതു തുടങ്ങിയവർ കുഴലിലും, കൊമ്പിൽ മുരളി ഗുരുവായൂരും സംഘവും അണി നിരന്നു.
ഗ്രാമപ്രദക്ഷിണത്തിന് ക്ഷേത്ര മതിൽക്കകം വിട്ടു പുറത്തിറങ്ങിയ ഭഗവാനെ നില വിളക്കും നിറ പറയും വെച്ച് ഭക്തർ എതിരേറ്റു