Above Pot

ഗുരുവായൂര്‍ ഉത്സവം ,ഭഗവാൻ സ്വർണ കോലത്തിൽ എഴുന്നള്ളി

ഗുരുവായൂര്‍ : ഉത്സവം ആറാം ദിവസമായ ഇന്ന് ഗുരുവായൂരപ്പന്‍ സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളി. ഉത്സവത്തിന്റെ ഇനിയുള്ള നാല് ദിവസവും സ്വര്‍ണക്കോലത്തിന്റെ പ്രൗഡിയിലാണ് കണ്ണന്റെ എഴുന്നള്ളത്ത്. ഉച്ചതിരിഞ്ഞ് നടന്ന ശീവേലിയുടെ നാലാം പ്രദക്ഷിണത്തില്‍ ലക്ഷണമൊത്ത കൊമ്പന്‍ നന്ദനനാണ് പൊന്നിൻ കോലം എഴുന്നള്ളിച്ചത്. നന്ദന്റെ ആനപുറമേറിയ ശാന്തിയേറ്റ കീഴ്ശാന്തി മുളമംഗലം ചൈതന്യന്‍ നമ്പൂതിരി, ഭഗവാന്റെ കനകകോലം വഹിച്ചു. ഗോകുല്‍, ശ്രീധരന്‍ എന്നീ കൊമ്പന്‍മാര്‍ ഇടംവലം അണിനിരന്ന് എഴുന്നള്ളിപ്പിന് മാറ്റ് കൂട്ടി.

First Paragraph  728-90
Second Paragraph (saravana bhavan

കൊടിക്കൂറകള്‍, സൂര്യമറകള്‍,വര്‍ണതഴകള്‍ എന്നിവയോടെ രാജകീയപ്രൗഡിയില്‍ ഭഗവാന്‍ എഴുന്നളളിയപ്പോള്‍ കാത്തുനിന്നിരുന്ന ഭക്തര്‍ക്ക് അത് നിര്‍വൃതിയായി. പെരുവനം കുട്ടന്‍മാരാര്‍, തിരുവല്ല രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ മേളവും അകമ്പടിയായി. സാമൂതിരിയുടെ കാലത്തെ അനുസ്മരമിപ്പിച്ച് വകകൊട്ടല്‍ ചടങ്ങും നടന്നു. ഗുരുവായൂര്‍ ക്ഷേത്രോത്സവചടങ്ങുകളില്‍ താന്ത്രിക കര്‍മ്മങ്ങള്‍ക്കും ദര്‍ശനത്തിനും പ്രാധാന്യമേറുന്ന ചടങ്ങുകള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. ആറാട്ട് വരെയുള്ള നാല് ദിവസം ഗുരുപവനപുരി ഭക്തജനസാഗരത്തിലാറാടും.


അഷ്ടമി രോഹിണി ,ഏകാദശി എന്നീ ദിവസങ്ങളിൽ മാത്രമെ ഉത്സവത്തിന് പുറമെ സ്വർണ കോലം എഴുന്നള്ളിക്കാറുള്ളു. മലര്‍ന്ന പൂക്കള്‍ ആലേഖനം ചെയ്ത് വര്‍ഷങ്ങളോളം കാലപഴക്കമുള്ള ഈ സ്വര്‍ണ്ണകോലത്തിന് ചുറ്റും പ്രഭാമണ്ഡലം വലയം ചെയ്ത മുരളീധര വിഗ്രഹമാണ് മനോഹരമായി ആലേഖനം ചെയ്തിട്ടുള്ളത്. സ്വര്‍ണ്ണകോലത്തില്‍ മലര്‍ന്ന പൂക്കളുള്ള കോലങ്ങള്‍ വളരെ അപൂര്‍വ്വമായേ കാണുകയുള്ളു. ദശാവതാരം, അനന്തശയനം എന്നിവ കൊത്തിയ്ട്ടുള്ളതാണ് പ്രഭാമണ്ഡലം. മുകള്‍ഭാഗത്ത് വ്യാളീമുഖം, ഇരുവശങ്ങളിലുമായി ശംഖ്, ചക്രം, ഗദ, പത്മം എന്നിവ ആലോഖനംചെയ്ത ശില്‍പകലയോടു കൂടിയുള്ളതാണ് പ്രഭാമണ്ഡലം. അതിനുതാഴെ ഇരുവശങ്ങളിലുമായി സൂര്യചന്ദ്ര പതക്കങ്ങള്‍.

കൂടാതെ തിരുവിതാംകൂ ര്‍ മഹാരാജാവ് ആനതറവാട്ടിലെ ഗജകേസരി പഴയ പത്മനാഭന് സമ്മാനിച്ച വീരശൃംഗല, പച്ചക്കല്ലു കൊളുത്തിയിട്ട വലിയൊരു സ്വര്‍ണ്ണപൂവ്വ്, അതിനുചുറ്റുമായി നടുവില്‍ ഇളക്കതാലിയോട് കൂടിയ പത്ത് പൂക്കള്‍, 180 ചെറിയ പൂക്കള്‍, 8 ദളധാരകള്‍, 33 പാലക്ക, 238 ചെറിയ കുമിളകള്‍, അഞ്ചു തട്ടുകളോടുകൂടിയ കമനീയമായൊരു കുട, മരതകപച്ച, എന്നിവയും, വെള്ളികൊണ്ട് പൊതിഞ്ഞ പീഠവുമായുള്ള സ്വര്‍ണ്ണകോലത്തില്‍ വെള്ളികൊണ്ട് പൊതിഞ്ഞ പീഠത്തിലാണ് ഭഗവാന്റെ തിടമ്പ് വെച്ചുള്ള എഴുന്നെള്ളിപ്പ്. 35-ഇഞ്ച് വീതിയും, അമ്പത്തിയേഴര ഇഞ്ച് ഉയരവുമുള്ള സ്വര്‍ണ്ണക്കോലത്തിലാണ് ശ്രീ ഗുരുവായൂരപ്പന്റെ എഴുന്നെള്ളത്ത്