തൃശ്ശൂർ ജില്ലയിൽ 746 പേർക്ക് കൂടി കോവിഡ്, 1,832 പേർ രോഗമുക്തരായി

Above Post Pazhidam (working)

തൃശ്ശൂർ : ജില്ലയിൽ വ്യാഴാഴ്ച 746 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 323 പേരും വീട്ടു നിരീക്ഷണത്തിലുള്ള 7,842 പേരും ചേർന്ന് 8,911 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്. 1,832 പേർ രോഗമുക്തരായി.

Poonthanam

Vasudev Inn
Rugmani 700-200

ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,62,483 ആണ്. 6,49,004 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. വ്യാഴാഴ്ച സമ്പർക്കം വഴി 735 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 03 പേർക്കും, ആരോഗ്യ പ്രവർത്തകരായ 02 പേർക്കും, ഉറവിടം അറിയാത്ത 06 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. ഇന്ന് റിപ്പോർട്ട് ചെയ്ത പുതിയ 01 ക്ലസ്റ്റർ ചേർത്ത് നിലവിൽ 11 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

First Paragraph Jitesh panikar (working)

5,630 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,874 പേർക്ക് ആന്‍റിജൻ പരിശോധനയും, 3,211 പേർക്ക് ആർടി പിസിആർ പരിശോധനയും, 545 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 42,44,955 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.