Post Header (woking) vadesheri

തൃശൂരിൽ 1,921 പേർക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.75 ശതമാനം

Above Post Pazhidam (working)

തൃശൂർ : ജില്ലയിൽ ചൊവ്വാഴ്ച 1,921 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 670 പേരും വീട്ടു നിരീക്ഷണത്തിലുള്ള 26,933 പേരും ചേർന്ന് 29,524 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 6,993 പേർ രോഗമുക്തരായി.

Arya bhavan inner

ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,52,774 ആണ്. 6,19,033 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. ചൊവ്വാഴ്ച സമ്പർക്കം വഴി 1,893 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 10 പേർക്കും, ആരോഗ്യ പ്രവർത്തകരായ 13 പേർക്കും, ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്

Second Paragraph  Sarovaram(working)

ഇന്ന് റിപ്പോർട്ട് ചെയ്ത പുതിയ 01 ക്ലസ്റ്റർ ചേർത്ത് നിലവിൽ 27 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു.

Third paragraph Saravan bhavan

7,180 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2,314 പേർക്ക് ആന്‍റിജൻ പരിശോധനയും, 4,517 പേർക്ക് ആർടി പിസിആർ പരിശോധനയും, 349 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 41,88,616 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.75% ആണ്.

First Paragraph Jitesh panikar (working)

തൃശൂരിൽ ഇതുവരെ 48,69,613 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,50,769 പേർ ഒരു ഡോസ് വാക്സിനും, 22,40,304 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 78,540 പേർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. 15-18 വയസ്സ് വിഭാഗത്തിൽ 1,14,031 കുട്ടികൾ ഒരു ഡോസ് വാക്സിനും, 19,127 കുട്ടികൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു