Post Header (woking) vadesheri

മദ്യപിക്കാൻ ഗ്ലാസ് നൽകിയില്ല, ഹോട്ടൽ ജീവനക്കാരന് ക്രൂര മർദനം – ഒരു പ്രതി പിടിയിൽ

Above Post Pazhidam (working)

ചാവക്കാട് : മദ്യപിക്കാൻ ഗ്ലാസ് നൽകാതിരുന്നതിന് എടക്കഴിയൂരിലെ ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. എടക്കഴിയൂർ ചങ്ങനാശ്ശേരി വീട്ടിൽ ഷെക്കീറി(20) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 24 ന് എടക്കഴിയൂരിലുള്ള സുൽത്താന റസ്റ്റോറന്റിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം.

Ambiswami restaurant

റെസ്റ്റോറന്റിലെ തൊഴിലാളിയായ ഉത്തർപ്രദേശ് സ്വദേശി വഹാബ് അഹമ്മദിനെയാണ് ഷെക്കീറുൾപ്പെട്ട രണ്ടംഘ സംഘം ക്രൂരമായി മർദ്ദിച്ചത്. മർദനത്തെ തുടർന്ന് വഹാബിന്റെ കണ്ണിനും ചെവിക്കും തോളെല്ലിനും പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം രണ്ട് പ്രതികളും ഒളിവിൽ പോയി. രഹസ്യവിവരത്തെത്തുടർന്ന് ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.എസ് സെൽവരാജിന്റെ നേതൃത്തിലുള്ള സംഘം എടക്കഴിയൂർ ഖാദിരിയ്യ ബീച്ചിനടുത്തുള്ള ക്വാർട്ടേഴ്സിൽ നിന്നാണ് രണ്ടാം പ്രതിയായ ഷെക്കീറിനെ പിടികൂടിയത്.

ഒളിവിൽ കഴിയുന്ന ഒന്നാം പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എസ്.ഐ മാരായ യാസിർ, സിനോജ്, എ.എസ്.ഐ സജിത്ത് കുമാർ, വനിത സി.പി.ഒ സുമി, സി.പി.ഒ ആശിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Second Paragraph  Rugmini (working)