തൃശ്ശൂർ ജില്ലയിൽ 3,822 പേർക്ക് കൂടി കോവിഡ്.

Above Post Pazhidam (working)

തൃശ്ശൂർ : ജില്ലയിൽ ശനിയാഴ്ച 3,822 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ്  ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 988 പേരും വീട്ടു നിരീക്ഷണത്തിലുള്ള 21,421 പേരും ചേർന്ന് 26,231 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 5,905 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,11,563  ആണ്. 5,81,900 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്  ചെയ്തത്. 

Poonthanam


ജില്ലയിൽ ശനിയാഴ്ച സമ്പർക്കം വഴി 3,794 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ  സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 06 പേർക്കും, ആരോഗ്യ പ്രവർത്തകരായ 17 പേർക്കും, ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
ജില്ലയിൽ ഇന്ന് റിപ്പോർട്ട്  ചെയ്ത 04 ക്ലസ്റ്ററുകളും  ചേർത്ത് നിലവിൽ 35 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ,  ആരോഗ്യ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു.

Vasudev Inn
Rugmani 700-200


8,464 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2,273   പേർക്ക് ആന്‍റിജൻ പരിശോധനയും, 5,850 പേർക്ക് ആർടി പിസിആർ  പരിശോധനയും, 341 പേർക്ക്  സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 40,81,062 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.


ജില്ലയിൽ ഇതുവരെ 47,97,056 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,45,034 പേർ ഒരു ഡോസ് വാക്സിനും, 21,91,753 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 60,269 പേർ കരുതൽ  ഡോസ് വാക്സിൻ സ്വീകരിച്ചു. 1,11,133 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ്  പ്രതിരോധ വാക്സിൻ സ്വീകരിച്ചത്

First Paragraph Jitesh panikar (working)