Post Header (woking) vadesheri

യുവതിയുടെ വീട്ടിൽ നിന്നും സ്വർണം കവർന്ന ബന്ധുവായ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Above Post Pazhidam (working)

ചാവക്കാട് : കടപ്പുറം അഞ്ച ങ്ങാടിയിൽ താമസിക്കുന്ന യുവതിയുടെ വീട്ടിൽ നിന്നും 50 ഗ്രാം സ്വർണം കവർന്ന ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . അഞ്ച ങ്ങാടി കള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ്‌ മകൻ റഫീക്ക് 37 നെയാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ എസ് സെൽവരാജി ന്റെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തത് .

Arya bhavan inner

Second Paragraph  Sarovaram(working)

വാടക ക്വാർട്ടേസിൽ താമസിക്കുന്ന തേക്കെത്തറയിൽ മുഹമ്മദ്‌ ഭാര്യ ഫൗസിയ (39)യുടെ വീട്ടിൽ നിന്നുമാണ് 50 ഗ്രാം സ്വർണവും ഒരു വെള്ളി മാലയും,12 പിച്ചളയുടെ ഫ്ലവർ വേയ്‌സുകൾ, 2500 രൂപ എന്നിവ യാണ് റഫീഖ് കവർന്നത് . കവർച്ച നടത്തിയ ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു സ്വർണം ചാവക്കാട്ടെ സ്വകാര്യ സ്ഥാപനത്തിൽ വില്പന നടത്തി കൊടൈക്കനാൽ, ഊട്ടി എന്നീ സ്ഥലങ്ങളിൽ കറങ്ങിയ ശേഷം ഗുരുവായൂർ കിഴക്കേ നടയിലുള്ള ലോഡ്ജിൽ ഒളിച്ചു താമസിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത് .

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

ചാവക്കാട് എസ് ഐ സിനോജ് എസ്, എ എസ് ഇ സജീവൻ എം, സി പി ഒ മാരായ ആശിഷ് കെ, ശരത്ത് എസ്, നസൽ എൻ, റിജിൽ,എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.