സഹകരണ സംഘത്തിൽ വ്യാജ നിയമനം നൽകി മുക്കാൽ കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ ഷാജഹാൻ പെരുവല്ലൂർ അറസ്റ്റിൽ
ഗുരുവായൂർ : സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാർത്ഥികളിൽ നിന്ന് 75 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഷാജഹാൻ പെരുവല്ലൂർ അറസ്റ്റിൽ. .2018-2020 വര്ഷങ്ങളി;ൽ ചാവക്കാട് റൂറൽ ഹൗസിംഗ് കോ ഓ പറേറ്റീവ് സൊസൈറ്റിയിൽ അപ്രൈസർ ,അറ്റന്റർ തസ്തികകളിലേക്ക് നിയമനം നൽകാം എന്ന വാഗ്ദാനം നൽകി പാവറട്ടി, കണ്ടാണശ്ശേരി, അരിമ്പൂർ സ്വദേശികളിൽ നിന്ന് മുക്കാൽ കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ പെരുവല്ലൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദ് മകൻ ഷാജഹാൻ ( ഷാജി 50 യെ ) രണ്ട് വർഷത്തിന് ശേഷം തമിഴ് നാട്ടിലെ വാണിയമ്പാടിയിൽ നിന്നാണ് പാവറട്ടി എസ് എച്ച് ഒ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്
.
ഉദ്യോഗാർ ത്ഥികളെ വിശ്വാസത്തിലെടുക്കാനായി വിദഗ്ദമായ രീതിയിൽ നിരപരാധികളെകൂടി ഉള്പ്പെടുത്തി ഇന്റർവ്യൂ ബോര്ഡ് ഉണ്ടാക്കി ഇന്റർവ്യൂ നടത്തി. ജോലി നല്കുന്നതിന് ഉദ്യോഗാര്ത്ഥികളിൽ നിന്ന് ലക്ഷകണക്കിന് രൂപ വാങ്ങുകയും പണം നല്കിയവരെ വിശ്വസിപ്പിക്കുന്നതിനായി വ്യാജ നിയമന ഉത്തരവ് നല്കുകയും ചെയ്തു. കോവിഡ് കാലഘട്ടത്തിന്റ “വര്ക്ക് ഫ്രം ഹോം” എന്ന ആനുകൂല്യം മുതലാക്കി റഫറന്സിനായി ബാങ്ക് ഫയലുകള് വീട്ടിലേക്ക് കൊടുത്തു വിടുകയും ഒരു മാസത്തിനു ശേഷം നിയമന ഉത്തരവ് നല്കിയവര്ക്ക് അവരുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് ആദ്യ ശമ്പളം അയച്ചു കൊടുത്തു .
ആദ്യ ശമ്പളം ലഭിച്ചതോടെ ഉദ്യോഗാർഥികളിൽ നിന്ന് നൽകാമെന്നേറ്റ ബാക്കി മുഴുവൻ തുകയും കൈ പറ്റി , തുടർന്നുള്ള മാസങ്ങളിൽ ശമ്പളം ലഭിക്കാതായതോടെ ഉദ്യോഗാർത്ഥികൾ നടത്തിയ അന്വേഷണത്തിലാണ് വിദഗ്‌ദമായ തട്ടിപ്പിൽ തങ്ങൾ കുടുങ്ങിയതെന്ന് മനസിലാക്കിയത് . തുടർന്ന് പോലീസിൽ പരാതി നൽകിയതോടെ മുങ്ങിയ ഷാജഹാൻ ഗുജറാത്ത് ,മഹാരാഷ്ട്ര ,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു
.അഹമ്മദാബാദിൽ ഒളിവിൽ കഴിയുന്നതിനിടെ 2020ൽ പോലീസ് ഷാജഹാൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ എത്തിയെങ്കിലും തല നാരിഴക്ക് രക്ഷപ്പെടുകയായിരുന്നു . ഫ്ലാറ്റിൽ നിന്നും ലഭിച്ച കാമുകിയുടെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി തമിഴ് നാട്ടിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയത് . എസ് ഐ മാരായ ആർ പി സുജിത്ത്., സജീവൻ , എ എസ് ഐ ജെയ്സൻ സിവിൽ പോലീസ് ഓഫീസർ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .തൃശൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .