Above Pot

ഗൃഹനാഥൻ മരിച്ച കേസ് , ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം: ഹൈക്കോടതി.

ചാവക്കാട്: വസ്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ച കേസില്‍ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി. സംഘര്‍ഷത്തിനിടെ മരിച്ച മണത്തല ചക്കര പരീതി(61)ന്റെ ഭാര്യ ജുമൈല സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്.

Astrologer

നേരത്തെ കേസ് അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ച് എസ്.പി. മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജില്ലയില്‍ ഇത്തരമൊരു പദവിയില്ലാത്തതിനാലാണ് അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി തന്നെ മേല്‍നോട്ടം വഹിക്കണമെന്ന് കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവ് നിലനില്‍ക്കെ വസ്തുവില്‍ അതിക്രമിച്ചു കയറി പരീതിന്റെ ബന്ധുക്കള്‍ വഴിവെട്ടാന്‍ ശ്രമിച്ചതിനെതുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലും പരീതിന്റെ മരണത്തിലും കലാശിച്ചത്.

കേസില്‍ ലോക്കല്‍ പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന ഭാര്യ ജുമൈലയുടെ പരാതിയെതുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.2020 ഫെബ്രുവരി അഞ്ചിനായിരുന്നു കേസിനു ആസ്പദമായ സംഭവം. കോടതി ഉത്തരവിനെ തുടര്‍ന്ന് പരാതിക്കാരിയായ പരീതിന്റെ ഭാര്യ ജുമൈല ജില്ലാ പോലീസ് മേധാവിയെ നേരില്‍കണ്ട് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Vadasheri Footer