പാർട്ടിയെ നിയന്ത്രിക്കുന്നത് മദ്യമാഫിയ ,ഒരുമനയൂർ സ്ഥിരം സമിതി അധ്യക്ഷ കെ എച്ച് കയ്യുമ്മു സി പി എം വിട്ടു
ചാവക്കാട് സി.പി.എം. നിരന്തരം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വവും എല്ലാ സംഘടനാ സ്ഥാനങ്ങളും രാജിവെച്ചതായി സി.പി.എം. നേതാവും ഒരുമനയൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ കെ.എച്ച്. കയ്യുമ്മു പറഞ്ഞു. ഒരുമനയൂർ പഞ്ചായത്തിൽ ജനാഭിപ്രായത്തിനു വിപരീതമായാണ് പാർട്ടിയുടെ സഞ്ചാരം മദ്യമാഫിയയാണ് പാർട്ടിയെ നിയന്ത്രിക്കുന്നത് . സി.പി.എം. ചില കോക്കസിന്റെ പിടിയിലാണെന്നും തന്നെ നോക്കുകുത്തിയാക്കി ഈ കോക്കസാണ് ഭരണം നടത്തുന്നതെന്നും കയ്യുമ്മു ആരോപിച്ചു.
ഈ കോക്കസിനു വേണ്ടി പാര്‍ട്ടിയിലെ ചിലര്‍ തന്നെ നിരന്തരം അവഗണിക്കുകയാണെന്നും സ്വാതന്ത്രവും ജനാധിപത്യവുമില്ലാത്തിടത്ത് പ്രവര്‍ത്തിക്കാനാവിനാവില്ലെന്നും അവര്‍ പറഞ്ഞു. വ്യാഴാഴ്ച ചേര്‍ന്ന ഒരുമനയൂര്‍ പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍നിന്ന് ഇറങ്ങിപ്പോയ ശേഷമാണ് പാര്‍ട്ടി നല്‍കിയ സ്ഥാനങ്ങള്‍ രാജിവെക്കുകയാണെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രഖ്യാപിച്ചത്. കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം. ഒരുമനയൂര്‍ എല്‍.സി. അംഗവുമായ കയ്യുമ്മു പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പറാണ്.
പഞ്ചായത്ത് ഭരണസമിതി തീരുമാനങ്ങളില്‍ തന്നെ അവഗണിക്കുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുകയാണെന്നും കയ്യുമ്മു പറഞ്ഞു.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്