Header 1 vadesheri (working)

കണ്ണൂരിലെ ആക്രമണം, യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : കണ്ണൂരിൽ സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതി വിശദീകരണയോഗം നടക്കുന്ന ഹാളിൽ ജനാധിപത്യപരമായി പ്രതിഷേധിച്ച യൂത്ത്കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ഡിവൈഎഫ്ഐ- സിപിഐഎം നേതൃത്വത്തിൽ നടത്തിയ  ഗുണ്ടായിസത്തിനെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരത്തിൽ പന്തം കൊളുത്തി പ്രതിഷേധപ്രകടനം നടത്തി.

First Paragraph Rugmini Regency (working)

നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ തബ്ഷീർ മഴുവഞ്ചേരി, വി.എസ് നവനീത്, മുജീബ് അകലാട്, നഗരസഭാ കൗൺസിലർ സി.എസ്‌ സൂരജ്, മണ്ഡലം പ്രസിഡന്റുമാരായ രഞ്ജിത്ത് പാലിയത്ത്, ഷിഹാബ്‌ കാരിയാടത്ത്, ഹസീബ് വൈലത്തൂർ, എൻ.എച്ച് ഷാനിർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ സിബിൽ ദാസ്, ഫദിൻ രാജ്, നേതാക്കളായ വി.എ സുബൈർ, പി.ആർ പ്രകാശൻ, ഷാരൂഖ് ഖാൻ, അശ്വിൻ ചാക്കോ, അനൂപ് പൂക്കോട്, ദിപിൻ ഭാസ്കരൻ, ജോയൽ കാരക്കാട്, ആർ.വി ഹിലാൽ എന്നിവർ നേതൃത്വം നൽകി.

Second Paragraph  Amabdi Hadicrafts (working)