തൃശൂരിൽ കോവിഡ് തീവ്ര വ്യാപനത്തിൽ,2,622 പേർക്ക് കൂടി സ്ഥിരീകരിച്ചു, ജില്ലയിൽ 28 ക്ലസ്റ്ററുകൾ

Above Post Pazhidam (working)

Poonthanam

തൃശ്ശൂർ : ജില്ലയിൽ ചൊവ്വാഴ്ച 2,622 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 475 പേരും വീട്ടു നിരീക്ഷണത്തിലുള്ള 11,311 പേരും ചേർന്ന് 14,408 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 209 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,66,272 ആണ്. 5,48,521 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

Vasudev Inn
    ജില്ലയിൽ ചൊവ്വാഴ്ച  സമ്പർക്കം വഴി 2,578 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ  സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 20 പേർക്കും, ആരോഗ്യ പ്രവർത്തകരായ 20 പേർക്കും, ഉറവിടം അറിയാത്ത 09 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ജില്ലയിൽ നിലവിൽ 28 ക്ലസ്റ്ററുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു.

Rugmani 700-200

First Paragraph Jitesh panikar (working)

8,456 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2,069 പേർക്ക് ആന്‍റിജൻ പരിശോധനയും, 6,138 പേർക്ക് ആർടി പിസിആർ പരിശോധനയും, 249 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 39,76,210 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.01% ആണ്.

ജില്ലയിൽ ഇതുവരെ 47,21,751 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,29,665 പേർ ഒരു ഡോസ് വാക്സിനും, 21,62,183 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 29,903 പേർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. 1,02,737 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.