ഗുരുവായൂരിൽ കളഭ പാക്കറ്റിന് വിലവർധിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ ക്ഷേത്രത്തിൽ കളഭ പാക്കറ്റിന് വിലവർധിപ്പിച്ചു. കളഭം ഒരു പാക്കറ്റിന് 50 രൂപയിൽ നിന്ന് 60 ആക്കി വർധിപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഒരു ഉരുള കളഭത്തിന് 1800 രൂപയാണ് പുതിയ നിരക്ക്. നേരത്തെ ഇത് 1600 രൂപയായിരുന്നു.

Poonthanam
Rugmani 700-200

Vasudev Inn

പുതുക്കിയ നിരക്ക് ഈ മാസം 10 മുതൽ പ്രാബല്യത്തിൽ വരും. മുൻകൂട്ടി കളഭം ബുക്ക് ചെയ്തവർക്കും വർധന ബാധകമാണെന്ന് ദേവസ്വം വ്യക്തമാക്കി. കളഭം തയ്യാറാക്കുന്നതിനുള്ള കുങ്കുമ പൂവിന് വില വർധിച്ച സാഹചര്യത്തിലാണ് കളഭത്തിന് വില വർധിപ്പിക്കുന്നത്. കുങ്കുമ പൂവിന്റെ വില കിലോക്ക് 1.47 ലക്ഷം രൂപയാണ് വർധിച്ചത്.