Post Header (woking) vadesheri

ഓടക്കുഴല്‍ അവാര്‍ഡ് സാറാജോസഫിന്

Above Post Pazhidam (working)

തൃശൂര്‍: മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥം ഗുരുവായൂരപ്പൻ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് സാറാജോസഫിന്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ:യായി പ്രസിദ്ധീകരിച്ച ബുധിനി എന്ന നോവലാണ് അന്‍പത്തി ഒന്നാമത് ഓടക്കുഴല്‍ പുരസ്‌ക്കാരത്തിനര്‍ഹമായത്.

Ambiswami restaurant

മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ നാല്‍പത്തിനാലാമത് ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് ഡോക്ടര്‍ എം. ലീലാവതി പുരസ്‌കാരംനല്‍കും.

Second Paragraph  Rugmini (working)

ജി ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റ് 1968 മുതല്‍ നല്‍കുന്ന അവാര്‍ഡ് കഴിഞ്ഞ രണ്ടു വര്‍ഷം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. വികസനത്തിന്റെ പേരില്‍ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയിറക്കപ്പെടുന്നവരുടെ ജീവിതം പറയുന്ന നോവലാണ് ബുധിനി

Third paragraph