Header 1 = sarovaram
Above Pot

ഗുരുവായൂരിൽ പിള്ളേര് താലപ്പൊലി ജനുവരി 5ന് ആഘോഷിക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിയുടെ ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവം, 5-ാംതിയ്യതി ബുധനാഴ്ച്ച സമുചിതമായ് ആഘോഷിയ്ക്കുമെന്ന് താലപ്പൊലി സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാട്ടുകാരുടേയും, ഭക്തജനങ്ങളുടേയും സഹകരണത്തോടെ നൂറ്റാണ്ടുകളായി നടന്നുവരുന്ന താലപ്പൊലി, ”പിള്ളേര് താലപ്പൊലി” യെന്ന നാമത്തിലാണ് അറിയപ്പെടുന്നത്.

Astrologer

ക്ഷേത്രത്തിനകത്തും, ക്ഷേത്രത്തിന് പുറത്തെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും വിവിധ കലാപരിപാടികളോടേയാണ് ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവം ആഘോഷത്തോടെ നടത്തുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത താലപ്പൊലി സംഘം പ്രസിഡണ്ട് എന്‍. പ്രഭാരകരന്‍ നായര്‍, വൈസ് പ്രസിഡണ്ടുമാരായ മോഹന്‍ദാസ് ചേലനാട്, വിദ്യാസാഗര്‍, സെക്രട്ടറി കൃഷ്ണാനന്ദ്, ട്രഷറര്‍ കെ.ടി. രാധാകൃഷ്ണന്‍, ജോ: സെക്രട്ടറി കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

ക്ഷേത്രത്തില്‍ രാവിലെ 3.15-ന് വാകച്ചാര്‍ത്ത്, 3.30-ന് ദീപാലങ്കാരം, പുഷ്പാലങ്കാരം. രാവിലെ 9-ന് ഗുരുവായൂര്‍ മുരളിയും, ഗുരുവായൂര്‍ സേതുവും നയിയ്ക്കുന്ന നാദസ്വരകച്ചേരി. ഉച്ചയ്ക്ക് 12-നും, രാത്രി 10-നും ചോറ്റാനിക്കര സുഭാഷ് മാരാര്‍, വൈക്കം കുട്ടന്‍, കല്ലുവഴി ബാബു തുടങ്ങിയവര്‍ നയിയ്ക്കുന്ന പഞ്ചവാദ്യത്തോടേയുള്ള എഴുന്നെള്ളിപ്പ്.  ഉച്ചയ്ക്ക് 2.30-ന് ക്ഷേത്രത്തിന് പുറത്ത് കിഴക്കേ നടപന്തലില്‍ കോട്ടപ്പടി സന്തോഷ്മാരാര്‍, ഗുരുവായൂര്‍ ശശിമാരാര്‍, ഗുരുവായൂര്‍ ഗോപന്‍, ചൊവ്വല്ലൂര്‍ മോഹനന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളവും ഉണ്ടായിരിയ്ക്കും.

ഉച്ചയ്ക്ക് 2-ന് കിഴക്കേനടയില്‍ നടയ്ക്കല്‍ പറ, വൈകീട്ട് 4.20-ന് നിറമാല, 6-ന് ദീപാലങ്കാരം, 6.30-ന് നാദസ്വരം, കേളി, തായമ്പക എന്നിവയും ഉണ്ടായിരിയ്ക്കും. താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 7-ന് ഗുരുവായൂര്‍ ശശി മാരാരുടെ ഇടയ്ക്കാ നാദത്തില്‍, വിനോദ് ഗുരുവായൂരിന്റെ അഷ്ടപദി. 8-ന് മുരളി പുറനാട്ടുകരയുടെ ഭക്തിപ്രഭാഷണം, 9-ന് ചാവക്കാട് താലൂക്ക് എന്‍.എസ്.എസ് വനിത വിഭാഗവും, മൂക്കുതല കൈകൊട്ടികളി സംഘവും ചേര്‍ന്നവതരിപ്പിയ്ക്കുന്ന കൈകൊട്ടികളി. വൈകീട്ട് 6.30-ന് സിനി ആര്‍ട്ടിസ്റ്റും, പ്രശസ്ത നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടിയുടെ നൃത്തനൃത്യങ്ങള്‍ എന്നിവയും ഉണ്ടായിരിയ്ക്കും

Vadasheri Footer