Header 1 vadesheri (working)

ബാലികക്ക് നേരെ ലൈംഗിക അതിക്രമം: 33.5 വർഷം തടവും, രണ്ടു ലക്ഷം രൂപ പിഴയും.

Above Post Pazhidam (working)

പട്ടാമ്പി : പത്തുവയസുള്ള പെൺട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 33 വർഷവും ആറു മാസവും തടവിന് ശിക്ഷിച്ചു. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് മുപ്പത്തി മൂന്നര വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

First Paragraph Rugmini Regency (working)

10 വയസ് പ്രായമുള്ള പട്ടികജാതി പെണ്കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 40 വയസുകാരൻ പൊന്നാനി സ്വദേശി ഹുസൈനെ ആണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി 33 അര വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രതിയുടെ വീട്ടിനകത്തു വെച്ചും മറ്റും ലൈംഗിക അതിക്രമണം കാണിച്ചതായാണ് കേസ്.

പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിഡ്‌ജിച്ചത്. പ്രൊസീക്യൂഷൻ വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ നിഷ വിജയ കുമാർ ഹാജരായി. എസ് ഐ അനിൽ മാത്യു, ഡി വൈ എസ് പി മുരളീധരൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

Second Paragraph  Amabdi Hadicrafts (working)