Above Pot

എക്കൗണ്ടിൽ പണമുണ്ടായിട്ടും ചെക്ക് മടക്കി, 25,000 രൂപ ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ : എക്കൗണ്ടിൽ പണമുണ്ടായിട്ടും ചെക്ക് മടക്കിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂരിലെ വിനായക് സ്പോർട്സ് ഏൻഡ് ടോയ്‌സ് ഉടമ രജികമാർ കെ ആർ ഫയൽ ചെയ്ത ഹർജിയിലാണ് കാനറ ബാങ്കിൻ്റെ കൊടകര ബ്രാഞ്ച് മാനേജർക്കെതിരെയും തിരുവനന്തപുരത്തെ എം ജി റോഡിലെ സർക്കിൾ ഓഫീസ് ജനറൽ മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്.

First Paragraph  728-90

Second Paragraph (saravana bhavan

രജികുമാർ മൊറാദാബാദിലുള്ള ഷാലിമാർ ട്രേഡേർസ് എന്ന സ്ഥാപനത്തിന് നൽകിയ 33,097 രൂപയുടെ ചെക്ക് ബാങ്ക് മടക്കിയിരുന്നു . എക്കൗണ്ടിൽ 1,89,348 രൂപ നിലവിലുള്ളപ്പോഴാണ് മതിയായ പണമില്ലെന്ന് കാണിച്ച് ചെക്ക് മടക്കിയത്. കൂടാതെ രജികുമാറിന് വന്ന 35,735 രൂപയുടെ ബിൽ പാസ്സാക്കിനൽകുവാനും ബാങ്ക് തയ്യാറായില്ല. എക്കൗണ്ടിൽ പണം കാട്ടിയിരുന്നുവെങ്കിലും ക്ലിയറിങ്ങിന് നൽകിയ ഡിഡി പ്രകാരം ഹർജിക്കാരൻ്റെ എക്കൗണ്ടിലേക്ക് പണം എത്തിയിരുന്നില്ല എന്നായിരുന്നു ബാങ്കിൻ്റെ വാദം.

എന്നാൽ ഈ വാദം കോടതി മുഖവിലക്കെടുത്തില്ല. ഹർജിക്കാരൻ ഇടപാടുകാരുടെ മുമ്പിൽ തൻ്റെ വിശ്വാസ്യത തകർന്നുവെന്നും കഷ്ടനഷ്ടങ്ങൾ സംഭവിച്ചുവെന്നും കോടതി മുമ്പാകെ വാദിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു മെമ്പർ ശ്രീജ.എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 25,000 രൂപയും ചിലവിലേക്ക് 5,000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി .