Post Header (woking) vadesheri

രാഷ്ട്രീയ സംഘട്ടനങ്ങള്‍ മതവത്കരിക്കരുത്: എസ് വൈ എസ്

Above Post Pazhidam (working)

വാടാനപ്പള്ളി: രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്ക് മതപരിവേഷം നല്‍കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ പറഞ്ഞു. വാടാനപ്പള്ളി മദാര്‍ കാമ്പസില്‍ വെച്ച് നടന്ന എസ് വൈ എസ് തൃപ്രയാര്‍ സോണ്‍ സ്ട്രൈറ്റ് ലൈന്‍ ക്യാമ്പില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

Ambiswami restaurant

കേരള ജനതയില്‍ വര്‍ഗ്ഗീയ വിഷം കുത്തി വെക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നാം തിരിച്ചറിയേണ്ടതുണ്ട്. രാഷ്ട്രീയ പകപോക്കലുകള്‍ക്ക് മത ചിഹ്നങ്ങള്‍ ഉപയോഗപ്പെടുത്തി സമൂഹത്തില്‍ ഛിദ്രത ഉണ്ടാകുന്നവര്‍ക്കെതിരെ യുവാക്കള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Second Paragraph  Rugmini (working)

വാടാനപ്പള്ളി,തളിക്കുളം,വലപ്പാട്,ചേര്‍പ്പ് എന്നീ സര്‍ക്കിളുകളിലെ ടീം ഒലീവ് അംഗങ്ങള്‍ക്ക് വേണ്ടി രണ്ട് ദിനങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പ് സോണ്‍ പ്രസിഡന്‍റ് പി.എ നിസാര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്‍റ് ഡോ. എന്‍ വി അബ്ദുറസാഖ് അസ്ഹരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Third paragraph

ആത്മീയം,ആരോഗ്യ വിചാരം,ബുര്‍ദ ആസ്വാദനം,ശാക്തീകരണം,മാഗസിന്‍ നിര്‍മാണം,തസ്കിയ,മാതൃകാ യൂണിറ്റ്,ഗുരുമുഖം എന്നീ സെഷനുകള്‍ക്ക് ഷൗക്കത്തലി സഖാഫി ചെറുതുരുത്തി,വി.എ ബഷീര്‍,ഹാഫിള് സ്വാദിഖലി ഫാളിലി ഗൂഢല്ലൂര്‍,നൗഷാദ് മൂന്നുപീടിക,വി.എ നൗഫര്‍ സഖാഫി, ഇസ്മായില്‍ സഖാഫി നെല്ലിക്കുഴി,പി.യു ശമീര്‍,കെ.കെ മുസ്തഫ കാമില്‍ സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി.