ഗുരുവായൂരിൽ വഴിപാട് ശീട്ടാക്കാനും മണിക്കൂറുകൾ വരിയിൽ നിൽക്കണം , വഴിപാടുകൾ ശീട്ടാക്കാതെ ഭക്തർ മടങ്ങുന്നു.
ഗുരുവായൂർ : ഗുരുവായൂരിൽ ദർശനത്തിന് എത്തുന്ന ഭക്തരെ എങ്ങിനെ ഒക്കെ ബുദ്ധിമുട്ടിക്കാൻ കഴിയും എന്ന പഠനത്തിലാണ് ദേവസ്വം അധികൃതർ എന്ന് സംശയിക്കുന്നു . മണിക്കൂറുകൾ വരിയിൽ നിന്ന് ദർശനം നടത്തുന്ന ഭക്തർക്ക് വഴി പാട് ശീട്ടാക്കാനും മണിക്കൂറുകൾ വരിയിൽ നിൽക്കേണ്ട ഗതികേടിലാണ് . പരിമിതമായ വഴിപാട് കൗണ്ടറിൽ നിന്ന് വഴിപാട് ശീട്ടാക്കാക്കുക എന്നത് ഭക്തർക്ക് വലിയ സമയ നഷ്ടമാണ് ദേവസ്വം നൽകുന്നത് .
അതുകൊണ്ടു തന്നെ പലരും വഴിപാടുകൾ ശീട്ടാക്കാതെ മടങ്ങുകയാണ് . ക്ഷേത്ര ദര്ശനത്തിനയി വരി നിൽക്കുന്ന സ്ഥലത്ത് തന്നെ വഴിപാട് കൗണ്ടറുകൾ തുറന്നാൽ ഭക്തർക്ക് അതെ ഏറെ സൗകര്യ പ്രദമാകും .ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ എന്നാണ് ക്ഷേത്രത്തിലെ ഒരു ഉദ്യോഗസ്ഥന്റെ ആത്മഗതം. വരുന്ന ഭക്തരിൽ നിന്നും കൂടുതൽ തുക ക്ഷേത്രത്തിലേക്ക് ലഭ്യമാക്കുന്നതിന് പകരം നിങ്ങളുടെ പണം ഇല്ലെങ്കിലും ക്ഷേത്ര കാര്യങ്ങൾ നടക്കും എന്ന മനോഭാവമാണ് ദേവസ്വം അധികൃതർക്ക് ഉള്ളത്.
അതിനിടെ സർക്കാർ സ്ഥാപനമായ ഹാൻഡ് വീവിൽ നിന്ന് ദേവസ്വ ത്തിന്റെ സ്ഥാപനങ്ങളിലേക്ക് വേണ്ട കിടക്ക വരികളും മറ്റു തുണികളും എടുക്കണമെന്ന് അപേക്ഷയുമായി സ്ഥാപനത്തിന്റെ മേലധികാരി ചെന്നപ്പോൾ ഇത് കൊണ്ട് തങ്ങൾക്ക് എന്ത് മെച്ചം ഉണ്ടാകും എന്ന മറു ചോദ്യമാണ് ഒരു ഭരണാധികാരിയിൽ നിന്നും ഉണ്ടായതെന്ന ആക്ഷേപവും പുറത്തു വരുന്നുണ്ട്. കാലാവധി കഴിയാൻ ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോൾ കിട്ടുന്നത് പോന്നോട്ടെ എന്ന മനോഭാവത്തിലാണ് ഭരണ സമിതിയിലെ ചിലരെങ്കിലും