Above Pot

സർക്കാരിനെതിരെ സി പി എം നിയന്ത്രണത്തിലുള്ള പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഴ്സ് സമിതി

തൃശൂർ : സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി സി.പി.എം നിയന്ത്രണ വ്യാപാരി സംഘടനയുടെ കീഴിലുള്ള പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഴ്സ് സമിതി. സ്വയം തൊഴിൽ എന്ന നിലയിൽ കോഴി വളർത്തലും വിപണനവും നടത്തുന്ന കേരളത്തിലെ ലക്ഷക്കണക്കിന് കോഴികർഷകർ സംരക്ഷണ നടപടികൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പൗൾട്രി ഫാർമേഴ്സ ആൻഡ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡണ്ടും വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷററുമായ ബിന്നി ഇമ്മട്ടി ആരോപിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

സർക്കാറിെൻ്റ എല്ലാ േപ്രാൽസാഹനങ്ങളും ആനുകൂല്യങ്ങളും നേടുന്ന കേരളചിക്കൻ സാധാരണ കോഴികർഷകരെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതുപോലെ തീറ്റ കൊടുത്ത് വളർത്തുന്ന കോഴികളിൽ കേരള ചിക്കൻ മാത്രം ഹോർമോൺ വിമുകതമാണെന്നും അവർക്ക് സർക്കാർ പിന്തുണയുണ്ടെന്നുള്ള പ്രചാരണം നടത്തി കബളിപ്പിക്കുകയും മറ്റ് കോഴി കർഷകരെ സംശയനിഴലിലാക്കുന്നതുമാണ്. കോഴി കർഷകരംഗത്തും വിപണനരംഗത്തുമുള്ള എല്ലാവരോടും പക്ഷഭേദമന്യെ ഒരേ നിലപാട് സ്വീകരിക്കാൻ സർക്കാർ സന്നദ്ധമാകണം.

കോഴിതീറ്റയിലും അസംസ്​കൃത വസ്​തുക്കളിലും ഉണ്ടായ ക്രമാതീതമായ വിലവർദ്ധനവ് സാരമായി ബാധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്യ സംസ്​ഥാനങ്ങളെ അമിതമായി ആശ്രയിക്കേണ്ടിവരുന്നത് പ്രതിസന്ധി വർദ്ധിപ്പിക്കാനേ സഹായിക്കുന്നുള്ളൂ. കോഴി കർഷകരെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ മുന്നോട്ടു വരണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സമിതി സംസ്ഥാന സെക്രട്ടറി ടി.എസ്.പ്രമോദ്, സംസ്ഥാന ജോ.സെക്രട്ടറിമാരായ അജിത് കെ പോൾ, ഷാജു സെബാസ്റ്റ്യൻ, സംസ്ഥാന കമ്മിറ്റിയംഗം ജോസ് പന്തലൂക്കാരൻ എന്നിവർ പങ്കെടുത്തു