ത്രയോദശി ഊട്ടോടെ ഈ വർഷത്ത ഏകാദശി ചടങ്ങുകൾക്ക് സമാപനമായി .
ഗുരുവായൂർ : ത്രയോദശി ഊട്ടോടെ ഈ വർഷത്ത ഏകാദശി ചടങ്ങുകൾക്ക് സമാപനമായി . ഗുരുവായൂരപ്പന്‍ നേരിട്ട് ഭക്തന് ശ്രാദ്ധം ഊട്ടുന്നുവെന്ന സങ്കല്‍പത്തിലാണ് ത്രയോദശി ഊട്ട് നല്‍കുന്നത് ആറായിരത്തോളം പേരാണ് ത്രയോദശി ഊട്ടിൽ പങ്കെടുത്തത് .
കോവിഡിന്റെ അവസാനകാലത്ത് നടന്ന ഏകാദശി ആഘോഷത്തിൽ പങ്കെടുക്കാൻ വൻ തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. അധികം പരാതികൾക്ക് ഇട കൊടുക്കാതെ ഈ വർഷത്തെ ഏകാദശി കഴിഞ്ഞുപോയി .അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ , ക്ഷേത്രം ഡി എ മനോജ് എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്ര ജീവനക്കാർ നടത്തിയ ചിട്ടയായ പ്രവർത്തനമാണ് പരാതികൾ ഇല്ലാതെ ഏകാദശി ആഘോഷിച്ചത് .
ഏകാദശി ദിവസവും , ദ്വാദശി ദിനമായ ബുധനാഴ്ചയും , ത്രയോദശി ദിവസമായ വ്യാഴാഴ്ചയും ഭക്ഷണം ലഭിക്കാതെ ആരും മടങ്ങേണ്ടി വന്നില്ല , അത്രക്ക് കണിശതയോടെയാണ് ഊട്ടുപുര വിഭാഗവും പ്രവർത്തിച്ചത്. ഏകാദശിക്ക് തെക്കേ നടപന്തലിൽ ഭക്ഷണം വിളമ്പാൻ ദേവസ്വം സ്‌കൂളിലെ അധ്യാപകരും സജീവമായിരുന്നു