ചെമ്പൈ സംഗീത മണ്ഡപത്തിൽ ഡോ : മണികണ്ഠന്റെ സംഗീതാർച്ചന
ഗുരുവായൂര്‍ : ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാൽ കച്ചേരിയിൽ, ക്ഷേത്ര നഗരിയുടെ സംഗീതജ്ഞൻ ഗുരുവായൂർ ഡോ : മണികണ്ഠന്റെ സംഗീതാർച്ചന സംഗീത ആസ്വാദകരുടെ മനസിൽ കുളിർ മഴ പെയ്തിറങ്ങി .സ്വാതി തിരുനാൾ രചിച്ച സാവേരി രാഗത്തിലുള്ള ” പരിപാഹി ഗ്നാധിപ ” (ആദിതാളം) എന്ന കീർത്തനം ആലപിച്ചാണ് സംഗീതാർച്ചനക്ക് തുടക്കം കുറിച്ചത് .തുടർന്ന് സ്വാതി തിരുനാൾ തന്നെ രചിച്ച “നരസിംഹ മാമവ ” എന്ന കീർത്തനം ആലപിച്ചു , ആരഭി രാഗം ഖണ്ഡ ചാപ്പ് താളം .അടുത്തതായി ത്യാഗരാജ കൃതിയായ “രഘുപതേ ” പാടി ,രാഗം ശഹാന, താളം രൂപകം
തുടർന്ന് “ഗാംഗേയവസന” ആലപിച്ചു ഹമീർ കല്യാണി രാഗം ,ആദി താളം ,സ്വാതി തിരുനാൾ കൃതി , അഞ്ചാമതായി ദീക്ഷിതർ രചിച്ച “ബാല ഗോപാലാ” യാണ് അവതരിപ്പിച്ചത് ഭൈരവി രാഗം ,ആദി താളം . തുടർന്ന് പുരന്ദര ദാസർ രചിച്ച വസന്ത രാഗത്തിലുള്ള “ബാരയ്യ രംഗ” യും ആലപിച്ചു ,താളം മിശ്ര ചാപ്പ് ,ഏഴാമതായി രഞ്ജിനി രാഗത്തിലുള്ള “തിരുപ്പുഗഴ്” പാടി ആദി താളം, അരുണ ഗിരി നാഥയുടെ കൃതി .
അവസാനം ലാൽ ഗുഡി ജയരാമന്റെ ബിഹാഗ് രാഗത്തിലുള്ള ” തില്ലാന” ( താളം ആദി ത്രിശ്രനട ) ആലപിച്ചാണ് സംഗീതാർച്ചനക്ക് പരി സമാപ്തി കുറിച്ചത് . വയലിനിൽ കടനാട് ഹാരിദാസ് ,മൃദംഗ ത്തിൽ ഗുരുവായൂർ സനോജ് , ഘടത്തിൽ ജി മനോഹർ , മുഖർ ശംഖിൽ വെള്ളിനേഴി രമേഷ് എന്നിവർ പക്കമേളമൊരുക്കി