Post Header (woking) vadesheri

പ്രവാസി എഴുത്തുകാരുടെ സംഗമം ഞായറാഴ്ച ഗുരുവായൂരിൽ

Above Post Pazhidam (working)


ഗുരുവായൂര്‍: എന്‍.ആര്‍.ഐ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രവാസി എഴുത്തുകാരുടെ സംഗമം ഞായറാഴ്ച രാവിലെ 10.30ന് ഗുരുവായൂര്‍ പുഷ്പാഞ്ജലി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഷാബു കിളിത്തട്ടിലിന്റെ മാറിയ ഗള്‍ഫും ഗഫൂര്‍ക്ക ദോസ്തും രണ്ടാം പതിപ്പിന്റെ പ്രകാശനവുമുണ്ട്. സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് മുന്‍ എം.എല്‍.എ കെ.വി. അബ്ദുള്‍ ഖാദറിന് പുസത്കം കൈമാറും.

എന്‍.ആര്‍.ഐ പ്രസിഡന്റ് അഭിലാഷ് വി. ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍ പ്രഭാഷണം നടത്തും. നസീം പുന്നയൂര്‍, റഹ്‌മാന്‍ തിരുനെല്ലൂര്‍, മനോഹരന്‍ പേരകം, കെ.എസ്. ശ്രുതി, ലത്തീഫ് മമ്മിയൂര്‍, ഹുസൈന്‍ ഗുരുവായൂര്‍, മുണ്ട്രക്കോട് ചന്ദ്രന്‍, ഹനീഫ കൊച്ചന്നൂര്‍, മണി ചാവക്കാട്, കുട്ടി എടക്കഴിയൂര്‍, കയ്യുമ്മു കോട്ടപ്പടി, പി.വി. ദിലീപ്കുമാര്‍, അഹമ്മദ് മുഇനുദ്ദീന്‍ എന്നീ എഴുത്തുകാരാണ് പങ്കെടുക്കുന്നത്. അഭിലാഷ് വി. ചന്ദ്രന്‍, ജമാലുദ്ദീന്‍ മരട്ടിക്കല്‍, സുമേഷ് കൊളാടി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

First Paragraph Jitesh panikar (working)