ഗുരുവായൂരിൽ മാധ്യമ പ്രവർത്തകർ ഇല്ലാതെ മീഡിയ സെന്റർ ഉൽഘാടനം
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിന്റെ മീഡിയ സെന്റര്‍ ഉൽഘാടനം ചെയ്തത് മാധ്യമ പ്രവർത്തകരുടെ അസാന്നിധ്യത്തിൽ . മാധ്യമ പ്രവര്‍ത്തകരെ അറിയിയ്ക്കാതെയാണ് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും, ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് മീഡിയ സെന്റര്‍ ഉദ്ഘാടനം നടത്തിയത് . ഉത്ഘാടനത്തിന് വേണ്ടി ഉത്ഘാടനം നടത്തിയത് പോലെയായി അത് മാറി. ഭരണ സമിതിക്ക് താൽപര്യമുള്ള ചിലരെമാത്രമാണ് ചടങ്ങ് അറിയിച്ചിരുന്നത് . രാവിലെ 7 മണിക്ക് ഉത്ഘാടനം ചെയ്യുമെന്നാണ് അവരെ അറിയിച്ചത് .
പിന്നീട് ഉത്ഘാടനം ചെയ്തത് ഒൻപത് മണിക്കും, അത് കൊണ്ട് തന്നെ വിളിച്ചവർക്കും വിളിക്കാത്തവർക്കും ചടങ്ങിൽ സംബന്ധിക്കാൻ കഴിഞ്ഞില്ല . എല്ലാ വർഷവും രാവിലെ 10 മണിയോടെ യാണ് മീഡിയ സെന്റർ ഉത്ഘാടനം ചെയ്യാറ്. ഗുരുവായൂരിലെ എല്ലാ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടാകാറുണ്ട് .എന്നാൽ ഇത്തവണ നിഗൂഡമായാണ് എല്ലാം നടത്തിയത് . ഭരണ സമിതിക്കു പുറമെ ചടങ്ങിൽ പങ്കെടുത്തത് ദേവസ്വം ജീവനക്കാരും യാദൃശ്ചികമായി എത്തിയ ഒരു മാധ്യമ പ്രവര്ത്തകനും മാത്രം. ആറാം തമ്പുരാൻ സിനിമയിലെ കുളപ്പുള്ളി അപ്പന്റെ ട്രസ്റ്റ് പോലെ ആക്കിയോ എന്നാണ് ഭക്തരുടെ സംശയം