തൃശ്ശൂര്‍ ജില്ലയില്‍ 434 പേര്‍ക്ക് കൂടി കോവിഡ്, 479 പേര്‍ രോഗമുക്തരായി .ടി പി ആർ 8.75%

Above Post Pazhidam (working)

തൃശ്ശൂര്‍ : ജില്ലയിൽ ഞായറാഴ്ച്ച 434 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 479 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,915 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,40,782 ആണ്. 5,33,883 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

Poonthanam

Vasudev Inn

ജില്ലയില്‍ ഞായറാഴ്ച സമ്പര്‍ക്കം വഴി 426 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആരോഗ്യപ്രവര്‍ത്തകരായ 01 ആൾക്കും, സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 01 ആൾക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

First Paragraph Jitesh panikar (working)
Rugmani 700-200

4,962 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,038 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 3,746 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 178 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 36,76,371 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.75% ആണ്.

ജില്ലയില്‍ ഇതുവരെ 40,05,337 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,29,875 പേര്‍ ഒരു ഡോസ് വാക്സിനും, 16,75,462പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.