തൃശ്ശൂര്‍ ജില്ലയിൽ 485 പേര്‍ക്ക് കൂടി കോവിഡ്, 695 പേര്‍ രോഗമുക്തരായി,. ടി പി ആർ 8.07%

Above Post Pazhidam (working)

തൃശ്ശൂര്‍: ജില്ലയിൽ വെളളിയാഴ്ച്ച 485 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 695 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5186 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,39,839 ആണ്. 5,32,892 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

Poonthanam

Vasudev Inn
Rugmani 700-200

ജില്ലയിൽ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 474 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 03 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉറവിടം അറിയാത്ത 08 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.6,008 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ, 1,610 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 4132 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും 266 പേര്‍ക്ക് ട്രുനാറ്റ്സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.

First Paragraph Jitesh panikar (working)

ജില്ലയിൽ ഇതുവരെ ആകെ 36,65,669 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.07% ആണ്. ജില്ലയിൽ ഇതുവരെ 39,69,582 ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തു. ഇതിൽ 23,26, 698 പേര്‍ ഒരു ഡോസ് വാക്സിനും, 16,42,884 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.