Post Header (woking) vadesheri

നാലര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയ്ക്ക് 43-വര്‍ഷം തടവും, 1.75 ലക്ഷം രൂപ പിഴയും

Above Post Pazhidam (working)

ഗുരുവായൂര്‍: നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 43-വര്‍ഷം തടവും 1,75,000/ – രൂപ പിഴയും ശിക്ഷ വിധിച്ചു. പുന്നയൂര്‍ വില്ലേജ് കുഴിങ്ങര ദേശത്ത് കൈതവായില്‍ വീട്ടില്‍ ജിതിനിനെ (29)യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എം.പി. ഷിബു കുറ്റക്കാരനാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്. കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന നാലര വയസ്സുകാരിയെ, പ്രതിയുടെ ഓല മേഞ്ഞ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലൈംഗിക പീഡനം നടത്തിയത് .

Arya bhavan inner

Second Paragraph  Sarovaram(working)

Third paragraph Saravan bhavan


നിര്‍ദ്ധന കുടുംബാംഗമായ കുട്ടിയെ പ്രതി പലപ്രാവശ്യം ലൈംഗികചൂഷണം നടത്തിയതിന്, 2016-ല്‍ വടക്കേക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.കെ. മോഹിത് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ചാവക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന കെ.ജി. സുരേഷ്, എ.ജെ. ജോണ്‍സന്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ വിചാരണ നേരിടുന്നയാളാണ് പ്രതി ജിതിന്‍.

First Paragraph Jitesh panikar (working)

വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍െപ്പട്ട ഇയാൾ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. പ്രോസിക്യൂഷനുവേണ്ടി കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) അഡ്വ: കെ.എസ്. ബിനോയ് ഹാജരായി. കേസില്‍ 13-സാക്ഷികളെ വിസ്തരിച്ച് രേഖകള്‍ ഹാജരാക്കുകയും ചെയ്തു