Post Header (woking) vadesheri

ഗുരുവായൂരപ്പന് കാണിക്കയായി താളിയോലയിലെഴുതിയ കൃഷ്ണഗാഥയും മഹാഭാരതവും

Above Post Pazhidam (working)


ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് കാണിക്കയായി താളിയോലയിൽ എഴുതിയ കൃഷ്ണഗാഥയും മഹാഭാരതവും അടങ്ങുന്ന താളിയോല ഗ്രന്ഥങ്ങൾ. പഴയ മലയാളലിപിയിൽ എഴുതിയ ഈ രണ്ടു ഗ്രന്ഥങ്ങളും ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചത് ഹൈദ്രാബാദ് സ്വദേശി ഹർഷ വിജയ് ഭാര്യ ലക്ഷ്മി സരസ്വതി എന്നിവരാണ്. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഗുരുവായൂരപ്പൻ്റെ നടയിൽ ഗ്രന്ഥങ്ങൾ സമർപ്പിച്ചത്. ഒന്നേകാൽ അടിയോളം നീളം വരും. നാലര ഇഞ്ച് കനവും.

Ambiswami restaurant

അമൂല്യങ്ങളായ ഈ താളിയോല ഗ്രന്ഥങ്ങൾ 2020ൽ ഒരു പുരാവസ്തുവിൽപ്പനക്കാരനിൽ നിന്ന് വാങ്ങിയതാണെന്ന് ഹർഷ വിജയ് പറഞ്ഞു. ഗുരുവായൂരപ്പൻ്റെ ഇഷ്ട ഭക്തനായിരുന്ന ചെറുശ്ശേരി നമ്പൂതിരിയാ ൽ രചിക്കപ്പെട്ട ഭക്തി കാവ്യമാണ് കൃഷ്ണഗാഥ. ശുദ്ധമായ മലയാള ഭാഷയുടെ സൗന്ദര്യവും ശക്തിയും വിളിച്ചോതുന്ന കൃഷ്ണഗാഥയുടെ 1828 ൽ എഴുതപ്പെട്ട പകർപ്പാണിതെന്ന് കരുതുന്നു. മഹാഭാരതം പകർപ്പ് 1889 ൽ എഴുതിയതാണെന് സൂചനയുണ്ട്.

Second Paragraph  Rugmini (working)

Third paragraph

കളമെഴുത്തു കലാകാരനായ മണികണ്ഠൻ കല്ലാറ്റ് കഴിഞ്ഞിടെ കളമെഴുത്തു പാട്ടുമായി ഹൈദ്രാബാദിൽ ഹർഷ വിജയിയുടെ വീട്ടിലെത്തിയിരുന്നു. താൻ ഈ ഗ്രന്ഥങ്ങൾ വാങ്ങിയ കാര്യം അദ്ദേഹം മണികണ്ഠനോട് പറഞ്ഞു. തുടർന്ന് ഈ ഗ്രന്ഥങൾ ഗുരുവായൂരപ്പന് സമർപ്പിക്കണമെന്ന ആഗ്രഹം ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻ ദാസിനോട് ഹർഷ വിജയ് പങ്കുവെച്ചു. അദ്ദേഹത്തിൻ്റെ അനുമതിയെ തുടർന്നായിരുന്നു ഹർഷ വിജയ് ഭാര്യ ലക്ഷ്മി സരസ്വതി മക്കളായ ഗഗന പ്രിയ, മേഘനസുധ, ശ്രീ ഗണേഷ്, ഭാനുമതി എന്നിവർ ഇന്ന് ഗുരുവായൂരിലെത്തി ഗ്രന്ഥങ്ങൾ ഭഗവാന് സമർപ്പിച്ചത്.

ചടങ്ങിൽ ക്ഷേത്രം അസി.മാനേജർ ഷാജു ശങ്കർ, പബ്ലിക്കേഷൻസ്അസി. മാനേജർ കെ.ജി.സുരേഷ് കുമാർ. ദേവസ്വം ചുമർചിത്ര പ0ന കേന്ദ്രം പ്രിൻസിപ്പൽ കെ.യു.കൃഷ്ണകുമാർ, മണികണ്ഠൻ കല്ലാറ്റ് എന്നിവർ സന്നിഹിതരായി