Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയില്‍ 530 പേര്‍ക്ക് കൂടി കോവിഡ്, 794 പേര്‍ രോഗമുക്തരായി.

Above Post Pazhidam (working)

Arya bhavan inner

തൃശ്ശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 530 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 794 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,771 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,36,367 ആണ്. 5,28,965 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 523 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.7,976 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,480 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 6,230 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 266 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 36,25,122 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.64% ആണ്.

First Paragraph Jitesh panikar (working)

ജില്ലയില്‍ ഇതുവരെ 39,14,488 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,22,352 പേര്‍ ഒരു ഡോസ് വാക്സിനും, 15,92,136 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.