
കക്കൂസ് മാലിന്യം ടൈൽ വിരിച്ച നടപ്പാതയിലേക്ക് ഒഴുക്കി ദേവസ്വം

ഗുരുവായൂർ : കക്കൂസ് മാലിന്യം ടൈൽ വിരിച്ച നടപ്പാതയിലേക്ക് ഒഴുക്കി ദേവസ്വം , ഇതിൽ ചവിട്ടിവേണം ഭക്തർ ക്ഷേത്രത്തിലേക്ക് പോകാൻ , കിഴക്കേ നടയിലെ കൗസ്‌തുഭം റസ്റ്റ് ഹൗസിലെ കക്കൂസ് ടാങ്ക് പൊട്ടി യാണ് അമൃത് പദ്ധതിയിൽ ടൈൽ വിരിച്ചു മനോഹരമാക്കിയ നടപ്പാതയിലേക്ക് ഒഴുകുന്നത് .നേരത്തെ ടാങ്ക് നിറഞ്ഞാൽ മറ്റു സ്വകാര്യ ലോഡ്ജുകാർ ചെയ്തിരുന്നത് പോലെ കാനയിലേക്കാണ് ദേവസ്വം ഒഴുക്കി വിട്ടിരുന്നത്.


കാനകൾ കോൺക്രീറ്റ് ചെയ്തതോടെ ഇത് നടക്കാതെയായി മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കണം എന്നാണ് നഗര സഭയുടെ നിലപാട് . എന്നാൽ മാലിന്യം ഉറവിടത്തിൽ സംസ്കരിക്കാൻ ഇത് വരെ ഒരു നടപടിയും ദേവസ്വം എടുത്തിട്ടില്ല . കോടികൾ നൽകി ഏറ്റെടുത്ത തിരുത്തി കാട്ട് പറമ്പിലാണ് ഇപ്പോൾ ഖരമാലിന്യങ്ങൾ കുഴിച്ചിടുന്നത് . മാലിന്യ സംസ്കരണം തങ്ങളുടെ ഉത്തരവാദിത്വ മല്ല എന്നാണ് ദേവസ്വം ഭരണാധികാരികളുടെ ചിന്ത . ഇതേ പോലെ പോകുകയാണെങ്കിൽ ഈ ശബരിമല സീസണിൽ മാലിന്യത്തിൽ ചവിട്ടാതെ ഭക്തർക്ക് ക്ഷേത്ര ത്തിലേക്ക് കടക്കാൻ കഴിയില്