Header 1 vadesheri (working)

റോഡ് തടസപ്പെടുത്തി ഷൂട്ടിംഗ് , സിനിമ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

Above Post Pazhidam (working)

കോട്ടയം∙ കാഞ്ഞിരപ്പള്ളിയില്‍ പൃഥ്വിരാജ് നായകനായ ഷാജി കൈലാസ് ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. വഴി തടസ്സപ്പെടുത്തി ഷൂട്ടിങ് നടത്തുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു.

First Paragraph Rugmini Regency (working)

ജോജു ജോർജിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിനിമയുടെ സെറ്റിലേക്കെത്തിയത്. പൃഥ്വിരാജ്, കലാഭവൻ ഷാജോൺ, അലൻസിയർ എന്നീ നടൻമാർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. പൊൻകുനത്തുനിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണു പ്രതിഷേധിച്ചത്