Above Pot

ചാവക്കാട് ബിജു വധം: പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി

First Paragraph  728-90

ചാവക്കാട്: മണത്തല ചാപ്പറമ്പ് ബിജു വധക്കേസിൽ പ്രതികളുമായി പൊലീസ് കനത്ത സുരക്ഷയിൽ തെളിവെടുപ്പ് നടത്തി.ചാവക്കാട് എസ്എച്ച്ഒ കെ.എസ്.സെൽവരാജിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.ആദ്യം ഒന്നാം പ്രതി മണത്തല പരപ്പിൽതാഴം പള്ളിപ്പറമ്പിൽ അനീഷിന്റ വീട്ടിൽ പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തി.

Second Paragraph (saravana bhavan

പിന്നീട് ഇന്ന് വൈകീട്ട് 4.15 ഓടെ പ്രതികളുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.കൃത്യം നടത്തിയ വിവരങ്ങൾ പ്രതികൾ പൊലീസിനോട് വിവരിച്ചു.കഴിഞ്ഞദിവസം ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് തെളിവെടുപ്പ് നടത്താതെ പൊലീസ് മടങ്ങുകയായിരുന്നു.പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

പ്രദേശത്ത് പൊലീസ് ശക്തമായ സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ട്.കഴിഞ്ഞ ഞായറാഴ്ച്ചയാണ് ബൈക്കിലെത്തിയ എസ്ഡിപിഐ പ്രവർത്തകരായ മൂന്നംഗ സംഘം മണത്തല ചാപ്പറമ്പ് നാഗയക്ഷി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൊപ്ര ചന്ദ്രന്റെയും,തങ്കമണിയുടെയും മകൻ ബിജുവിനെ കൊലപ്പെടുത്തിയത്.മെഡിക്കൽ കോളേജ് സി.ഐ. സി.ജോസ്,ചാവക്കാട് എസ്. ഐ. ഒ.പി.അനിൽകുമാർ, എ.എസ്.ഐമാരായ സജിത്ത് കുമാർ, ബിന്ദു രാജ്, ബാബു, സിപിഒ മാരായ സുമി, രാജേഷ്, ശരത്ത്, ആശിഷ് എ.സി.. പി.ഒ. പ്രജീഷ്, താജി എന്നിവർ തെളിവെടുപ്പിന് നേതൃത്വം നൽകി.