Above Pot

ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹസമര നവതി നവംബർ ഒന്നിന്

ഗുരുവായൂർ : ചരിത്രപ്രാധാന്യമുള്ള ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സമരത്തിന്റെ നവതിയും ക്ഷേത്ര പുനരുദ്ധാരണത്തിന്റെ സുവർണ്ണ ജൂബിലിയും നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. വൈകിട്ട് 5 മണിക്ക് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ  നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.

First Paragraph  728-90

Second Paragraph (saravana bhavan

ക്ഷേത്രപ്രവേശന സത്യാഗ്രഹ നവതിയുമായി ബന്ധപ്പെട്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിക്കുക. രാവിലെ 8.30ന് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമര സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക. വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കേന്ദ്രസാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ച ഭക്തപ്രിയ എഡിറ്ററും എഴുത്തുകാരിയുമായ ഡോ. എം ലീലാവതിയെ ആദരിക്കും.

ഗുരുവായൂർ മുൻസിപ്പൽ ചെയർമാൻ എം കൃഷ്ണദാസ്, ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ്, മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസിലറും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടറുമായ കെ ജയകുമാർ, ഭരണസമിതി അംഗങ്ങളായ കെ സി ശ്രീമാനവേദൻ രാജ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ അജിത്ത്, കെ വി ഷാജി, എ വി പ്രശാന്ത്, അഡ്വ.കെ വി മോഹനകൃഷ്ണൻ, ഇ പി ആർ വേശാല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.