Post Header (woking) vadesheri

തൃശൂരിൽ 1,045 പേർക്ക് കൂടി കോവിഡ്, ടി പി ആർ 13%

Above Post Pazhidam (working)

തൃശ്ശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച 1,045 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,354 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,361 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 65 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,07,804 ആണ്. 4,99,602 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13% ആണ്.

Arya bhavan inner
  ജില്ലയില്‍  വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 1037  പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആൾക്കും, 03 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 95 പുരുഷന്‍മാരും 89 സ്ത്രീകളും പത്ത് വയസ്സിനു താഴെ 33 ആണ്‍കുട്ടികളും 36 പെണ്‍കുട്ടികളുമുണ്ട്.

Second Paragraph  Sarovaram(working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

Third paragraph Saravan bhavan

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 143
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 167
സര്‍ക്കാര്‍ ആശുപത്രികളില്‍ – 140
സ്വകാര്യ ആശുപത്രികളില്‍ – 271
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 28

First Paragraph Jitesh panikar (working)

കൂടാതെ 4,567 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

1116 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 104 പേര്‍ ആശുപത്രിയിലും 1012 പേര്‍ വീടുകളിലുമാണ്.

8,039 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,543 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 6,156 പേർക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 340 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 33,54,535 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

.

ജില്ലയില്‍ ഇതുവരെ 33,76,185 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,73,688 പേര്‍ ഒരു ഡോസ് വാക്സിനും, 11,02,497 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.