Header 1 vadesheri (working)

ജനസേവാ ഫോറത്തിന്റെ സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്സ് ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

.

First Paragraph Rugmini Regency (working)

ഗുരുവായൂർ : ഗുരുവായൂർ ജനസേവാ ഫോറത്തിന്റെ പുതിയ സംരംഭമായ
സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം കൃഷ്ണകൃപ അപ്പാർട്മെന്റിൽ വെച്ച് എഡ്യൂക്കേഷണൽ അസിസ്റ്റൻസ് കമ്മിറ്റി ചെയർമാൻ ഡോ:വി. അച്യുതൻ കുട്ടി നിർവ്വഹിച്ചു. ജനസേവാ ഫോറം പ്രസിഡന്റ്‌ എം. പി. പരമേശ്വരൻ അധ്യക്ഷത വഹിച്ചു .

Second Paragraph  Amabdi Hadicrafts (working)

യോഗത്തിൽ ഉപദേശക സമിതി അംഗങ്ങളായ ഡോ:ജിജു കണ്ടരാശ്ശേരി,ശാന്ത വാര്യർ,ചന്ദ്രശേഖരൻ നായർ,വൈസ് പ്രസിഡന്റ്‌മാരായ വസന്തമണി ടീച്ചർ, വിദ്യാസാഗരൻ, ട്രഷറർ പി. ആർ. സുബ്രമണ്യൻ, സെക്രട്ടറി പ്രീത മുരളി,ഉഷ മേനോൻ, ടി. വി. കൃഷ്ണദാസ്, നാരായണൻ നായർ, ശിവദാസൻ, കൃഷ്ണപ്രസാദ്, കെ. രുഗ്മിണി എന്നിവർ സംസാരിച്ചു. തുടർന്ന് ഫോറത്തിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും ക്ലിനിക്കൽ പരിശോധനകളും നടന്നു