Post Header (woking) vadesheri

30 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ വിതരണം ചെയ്തു.

Above Post Pazhidam (working)

തൃശൂർ : ലോക പാലിയറ്റീവ് ദിനത്തോടനുബന്ധിച്ച് അമല
മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 കാൻസർ രോഗികൾക്ക്
സൗജന്യമായി വിഗ്ഗുകൾ വിതരണം ചെയ്തു. രാവിലെ
നടന്ന ചടങ്ങിൽ സിനിമാ താരം മാളവിക നായർ മുഖ്യ
അതിഥി യായിരുന്നു. പാലിയറ്റീവ് പ്രവർത്തനങ്ങളെ
കുറിച്ചുള്ള വീഡിയോ ഡോ . രാകേഷ് എൽ. ജോൺ ഉത്ഘാടനം
ചെയ്തു .

First Paragraph Jitesh panikar (working)

ഡോ. സിസ്റ്റർ റോസ് ആൻ്റോ കാൻസറിൻ്റെ
വഴികൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടത്തി. ഫാ.
ഷിബു പുത്തൻപുരയ്ക്കൽ, ഫാ. ജെയ്സൺ മുണ്ടൻമാണി , ഫാ.
ആൻറണി മണ്ണുമ്മൽ ,ഫാ. വർഗ്ഗീസ്സ് പുുല്ലൻ, ഡീക്കൽ ദീപു
വല്ലൂരാൻ, . പി. ക്കെ. സെബാസ്റ്റ്യൻ, സിന്ധു ജെ.
അക്കര, സിജി സൈമൺ എന്നിവർ പ്രസംഗിച്ചു. അമല
ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ വിവിധ
സ്ഥലങ്ങളിൽ കേശദാനം നടത്തിയവരെയും കേശദാന
ക്യാമ്പുകൾക്ക് നേതൃത്വം നൽകിയവരെയും സർട്ടിഫിക്കറ്റും
പ്രശംസാ ഫലകവും നൽകി ആദരിച്ചു.


കാൻസർ രോഗികളോടുള്ള കരുതൽ സമൂഹത്തിലെ
ഏവരുടെയും ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിച്ച സിനിമാ
താരം തൻ്റെ സ്വന്തം മുടി കാൻസർ രോഗികൾക്കായി മുറിച്ചു
നൽകാൻ തയ്യാറാണെന്ന് പറഞ്ഞു