Madhavam header
Above Pot

ഗോരക്ഷ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതി ഉൽഘാടനം ചെയ്തു


ഗുരുവായൂർ : കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ” ഗോരക്ഷ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതി ” യുടെ ഗുരുവായൂർ മുൻസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. ഗുരുവായൂർ മൃഗാശുപത്രി വച്ച് നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ
അനിഷ്മ സനോജ്, പ്രതിപക്ഷ നേതാവ് കെ പി ഉദയൻ , വെറ്ററിനറി സർജന്മാരായ ഡോ വിവേക്, ഡോ അമൃത, ഡോ അഷ്റഫ് എന്നിവർ പങ്കെടുത്തു. ഇന്ന് മുതൽ പൂക്കോട്, ഗുരുവായൂർ, തൈക്കാട് മേഖലകൾ ആയി തിരിച്ച് വാക്സിനേഷൻ സ്ക്വാഡുകൾ കർഷകരുടെ വീട്ടിലെത്തി കുത്തിവയ്പ് നടത്തുന്നതാണ്

Vadasheri Footer