Post Header (woking) vadesheri

ടി. രാജഷീലക്ക്‌ യാത്രയയപ്പ് നൽകി

Above Post Pazhidam (working)

ചാവക്കാട് : കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ ജില്ല പൊതുയോഗവും അക്കൗണ്ട്സ് ഓഫീസറായി പ്രെമോഷൻ ലഭിച്ച ജില്ല വിദ്യാഭ്യാസ ഓഫീസറുടെ പേഴ്‌സണൽ അസിസ്റ്റന്റ് ടി. രാജഷീലക്ക്‌ യാത്രയയപ്പും നൽകി. ചാവക്കാട് എം. ആർ. ആർ.എം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന യോഗം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് പി.രാജൻ അദ്ധ്യക്ഷത വഹിച്ചു.

Ambiswami restaurant

സംസ്ഥാന പ്രസിഡണ്ട് എൻ.വി മധു ആമുഖ പ്രഭാഷണം നടത്തി. ചാവക്കാട് വിദ്യാഭ്യാസ ജില്ല ഓഫീസർ എ.അഷറഫ് മുഖ്യാതിഥിയായി. ജില്ല വിദ്യാഭ്യാസ ഓഫീസ് സൂപ്രണ്ട് ജോഷി,എച് എം ഫോറം കൺവീനർ ജീനോ ,ജില്ല സെക്രട്ടറി എം ദീപു കുമാർ, ജില്ല വൈസ് പ്രസിഡന്റ് പി. പ്രശാന്ത്, പ്രധാനധ്യാപിക സരിത കുമാരി, പ്രിൻസിപ്പൾ എം. ഡി.ഷിബ, പി ടി എ പ്രസിഡണ്ട് ബഷീർ മൗലവി, എക്ലിക്യൂട്ടിവ് അംഗങ്ങളായ കെ.ആർ മണികണ്ഠൻ, ലിറ്റി ജോസഫ്, ശ്യാമ സുന്ദരൻ, പോൾ ജോബ്, സി സി പെറ്റർ എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)