Post Header (woking) vadesheri

ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ല ,ജല സമാധിക്കൊരുങ്ങി ആചാര്യ മഹാരാജ്

Above Post Pazhidam (working)

അയോധ്യ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധി അടയുമെന്ന്​ പ്രഖ്യാപിച്ച ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് അതിനുള്ള ഒരുക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്​. സരയുവിലേക്ക് പോകുന്നത് യു.പി പൊലീസ്​ തടഞ്ഞതോടെ, പാത്രത്തില്‍ കൊണ്ടുവന്ന നദിയിലെ വെള്ളം​ മൂക്കിലൊഴിച്ച്‌​ മരിക്കുമെന്ന്​ ആചാര്യ മഹാരാജ് അറിയിച്ചു. കന്നാസില്‍ വെള്ളവുമായി നില്‍ക്കുന്ന ഇയാളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്​.

Ambiswami restaurant

ക്രിസ്ത്യാനികളുടെയും മുസ്​ലിംകളുടെയും പൗരത്വം റദാക്കി ഒക്ടോബര്‍ രണ്ടിനകം ഇന്ത്യയെ ഹിന്ദു രാഷ്​ട്രമാക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇല്ലെങ്കില്‍ അയോധ്യയിലെ സരയു നദിയില്‍ ജലസമാധി അടയുമെന്നാണ്​ ദിവസങ്ങള്‍ക്കു മുന്‍പ് മുന്നറിയിപ്പ്​ നല്‍കിയത്​.

Second Paragraph  Rugmini (working)

“ഒക്ടോബര്‍ രണ്ടിനകം ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജലസമാധി നടത്തുമെന്ന് ഞാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഭരണകൂടം എന്നെ വീട്ടുതടങ്കലിലാക്കി. പക്ഷേ വീട്ടുതടങ്കലിലാ​െണ്‍ങ്കിലും ഞാന്‍ സരയു വെള്ളം കൊണ്ടുവന്നതിനാല്‍ ജലസമാധി എടുക്കും. നമുക്ക് നോക്കാം. ദൈവഹിതമുണ്ടെങ്കില്‍, ഞാന്‍ വിജയിക്കും. ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചാലേ ഇന്ത്യ രക്ഷിക്കപ്പെടുകയുള്ളൂ’ ആചാര്യ പറഞ്ഞു.

Third paragraph

ജലസമാധിക്കുള്ള ഒരുക്കങ്ങള്‍ നേരത്തെ അയോധ്യയില്‍ ആരംഭിച്ചിരുന്നു. അനുയായികളടക്കം നിരവധി പേര്‍ ആചാര്യ മഹാരാജിന്‍റെ ആശ്രമത്തിന്​ സമീപം തടിച്ചുകൂടിയിട്ടുണ്ട്​. പൊലീസും സ്ഥലത്ത്​ ക്യാമ്ബ്​ ചെയ്യുന്നുണ്ട്​. മുമ്ബ്​ ചിതയൊരുക്കി സമാനമായ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കുകയായിരുന്നു.

അയോധ്യയിലെ സന്യാസി സമൂഹത്തിനിടയില്‍ വലിയ സ്വാധീനമുള്ളയാളാണ്​ മഹാരാജ്​. ​ഇദ്ദേഹത്തിന്‍റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഹിന്ദു സനാതന്‍ ധര്‍മ സന്‍സദ്​ എന്ന പേരില്‍ സംഘടന രൂപീകരിക്കാന്‍ സന്യാസിമാര്‍ക്കുള്ളില്‍ നീക്കമുണ്ട്​. മുമ്ബ്​ 15 ദിവസം മഹാരാജ്​ നിരാഹാര സമരം അനുഷ്​ഠിച്ചിരുന്നു. തുടര്‍ന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ ഉറപ്പിനെത്തുടര്‍ന്നാണ്​ നിരാഹാരം അവസാനിപ്പിച്ചത്​.