Above Pot

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിലാക്കുന്നത് പരിഗണയിൽ

ദില്ലി: പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിലാക്കുന്നത് സംബന്ധിച്ച് അടുത്ത ജിഎസ്ടി കൗൺസിൽ പരി​ഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 2021 ജൂൺ 21 നുളള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

First Paragraph  728-90

പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിയിലാക്കുന്നത് സംബന്ധിച്ച നിവേദനത്തിൽ കേന്ദ്ര സർക്കാർ ആറ് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഈ വിഷയം കൗൺസിൽ പരി​ഗണിക്കുമെന്ന അറിയിപ്പ് കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ചത്.

Second Paragraph (saravana bhavan

എന്നാൽ, പെട്രോളിനെയും ഡീസലിനെയും ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരാൻ ശുപാർശ ചെയ്യില്ലെന്നാണ് കേരള സർക്കാരിന്റെ നിലപാട്. കേരള പ്രദേശ് ​ഗാന്ധി ദർശൻ വേദി നൽകിയ ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിവേദനം പരി​ഗണിച്ച് തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു